1962ൽ വിളിക്കൂ.. സഞ്ചരിക്കുന്ന മൃഗാശുപത്രി വീട്ടുപടിക്കലെത്തും
text_fieldsഇടപ്പിള്ളി ബ്ലോക്കിന്റെ ‘മൊബൈൽ വെറ്ററിനറി യൂനിറ്റ് ടി.ജെ വിനോദ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കൊച്ചി: ക്ഷീര കർഷകർ ഉൾപ്പെടെയുള്ളവർക്കായി രാത്രികാലത്ത് അടിയന്തര ചികിത്സ ഉറപ്പുവരുത്താൻ 1962 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാൽ മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ വീട്ടുപടിക്കലെത്തും.
എറണാകുളത്ത് നടപ്പാക്കുന്ന നാല് യൂനിറ്റുകളിൽ ഒന്ന് ലഭിച്ച ഇടപ്പിള്ളി ബ്ലോക്കിന്റെ ‘മൊബൈൽ വെറ്ററിനറി യൂനിറ്റ് ടി.ജെ വിനോദ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ഇടപ്പിള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ അധ്യക്ഷത വഹിച്ചു.
ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. സജി കുമാർ എന്നിവർ സംസാരിച്ചു. വൈകീട്ട് ആറ് മണി മുതൽ രാവിലെ അഞ്ച് വരെയാണ് മൊബൈൽ വെറ്റിനറി യൂനിറ്റിന്റെ പ്രവർത്തന സമയം. യൂണിറ്റിൽ വെറ്ററിനറി ഡോക്ടറും അറ്റൻഡൻഡ് കം ഡ്രൈവറും ഉണ്ടായിരിക്കും. സർക്കാർ നിശ്ചയിച്ച നിരക്കിലാണ് ചികിത്സ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

