എം.ജി സർവകലാശാല അത്ലറ്റിക് മീറ്റിന് സമാപനം; അസംപ്ഷനും എസ്.ബിയും ചാമ്പ്യൻമാർ
text_fieldsഎം.ജി സർവകലാശാല അത്ലറ്റിക് മീറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന 43ാമത് എം.ജി സർവകലാശാല അത്ലറ്റിക് മീറ്റില്‍ ചങ്ങനാേശ്ശരി അസംപ്ഷന്‍ കോളജും എസ്.ബി കോളജും ഓവറോൾ ചാമ്പ്യൻമാർ. നിലവിലെ ചാമ്പ്യന്‍മാരായ പാലാ അല്‍ഫോൻസ കോളജിനെ അഞ്ച് പോയന്റിന് പിന്നിലാക്കിയാണ് അസംപ്ഷന്‍ കോളജ് വനിതാവിഭാഗം കിരീടം തിരിച്ചുപിടിച്ചത്.
2021-22ലായിരുന്നു അസംപ്ഷന്റെ അവസാന കിരീടനേട്ടം. 179 പോയന്‍റാണ് അസംപ്ഷന് ലഭിച്ചത്. അല്‍ഫോൻസ കോളജ് 174 പോയന്റുകള്‍ നേടി റണ്ണറപ്പായി. 93 പോയന്‍റ് നേടിയ കോതമംഗലം എം.എ കോളജാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ എറണാകുളം മഹാരാജാസ് കോളജ് (18 പോയന്‍റ്), കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് (18) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പുരുഷ വിഭാഗത്തില്‍ മൂന്നാം ദിനവും ചങ്ങനാശേരി എസ്.ബി കോളജ് ആധിപത്യം പുലർത്തി.
176 പോയന്റോടെയാണ് അവർ കിരീടം നിലനിര്‍ത്തിയത്. 144 പോയന്‍റ് നേടിയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം സ്ഥാനക്കാരായി. കോതമംഗലം എം.എ കോളജിനാണ് മൂന്നാം സ്ഥാനം (98 പോയന്‍റ്). എറണാകുളം മഹാരാജാസ് കോളജ് (33), പാലാ സെന്റ് തോമസ് കോളജ് (15) എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. കോട്ടയം ജില്ലയിലെ കോളജുകൾക്കാണ് സമഗ്രാധിപത്യം. മറ്റു ജില്ലകളിലെ കോളജുകള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

