വിദ്യാർഥികൾക്ക് ഓഫറുകളുമായി മെട്രോ
text_fieldsകൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി കൊച്ചി മെട്രോ പുതിയ സ്കീം അവതരിപ്പിക്കുന്നു. കൊച്ചി മെട്രോയുടെ സേവനം ഉപയോഗിക്കുന്ന സ്കൂൾ, കോളജ് വിദ്യാർഥികളുടെ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ടാണ് പുതിയ സ്കീം ആവിഷ്കരിച്ചതെന്ന് കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു.
സ്റ്റുഡൻറ് പാസുകൾ ഇങ്ങനെപ്രതിദിന പാസ്
80 രൂപക്ക് ഒരു ദിവസം മുഴുവൻ അൺലിമിറ്റഡ് ട്രിപ്പ് എല്ലാ സ്റ്റേഷനിലേക്കും
പ്രതിമാസ പാസ്
(a) ഈ പാസിൽ 100 ട്രിപ്പ്, 30 ദിവസത്തേക്ക് 70ശതമാനം കിഴിവോടെ എല്ലാ സ്റ്റേഷനിലും ഉപയോഗിക്കാം. (1800 രൂപ.)
(b) 100 ട്രിപ്പ്, 30 ദിവസത്തേക്ക് 60ശതമാനം കിഴിവോടെ നിശ്ചിത സ്റ്റേഷനുകളിൽ മാത്രം ഉപയോഗിക്കാം (കൊച്ചി 1 കാർഡിൽ മാത്രം)
ഹാജരാക്കേണ്ട രേഖകൾ
സ്കൂൾ / കോളജുകളിൽ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ കത്ത്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്കൂൾ / കോളജ് ഐ.ഡി കാർഡ്. ഓഫർ ഈ മാസം 14 മുതൽ പ്രാബല്യത്തിൽ വരും.

