തെരുവുജീവിതങ്ങളുടെ കൈപിടിച്ച്, ആശ്വാസം നൽകി മെഡിക്കൽ ക്യാമ്പ്
text_fieldsകൊച്ചി: ദീർഘനാളായി ഉണങ്ങാത്ത മുറിവുകൾ ഡ്രസ് ചെയ്യാൻ കഴിഞ്ഞതിെൻറ സന്തോഷമുണ്ടായിരുന്നു പാലക്കാട് സ്വദേശി ശിവരാമെൻറ മുഖത്ത്. 15 വർഷമായി ശിവരാമൻ തെരുവിലാണ് കഴിയുന്നത്. വെപ്പുകാലിെൻറ മുറിവിന് ആശ്വാസം ലഭിച്ച സന്തോഷമാണ് തമിഴ്നാട് സ്വദേശി മുത്തുസ്വാമിക്ക്. എറണാകുളം നഗരഹൃദയത്തിൽ ജോസ് ജങ്ഷനിൽ തെരുവിൽ കഴിയുന്നവർക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിലായിരുന്നു ഈ കാഴ്ചകൾ.
തണൽ, പീസ്വാലി, ആസ്റ്റർ വളന്റിയേഴ്സ്, എൽദോ മാർ ബസേലിയസ് കോളജ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്. ആസ്റ്റർ- പീസ്വാലി സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചായിരുന്നു ക്യാമ്പ്. മെട്രോ നഗരമെന്ന ഖ്യാതിയിലേക്ക് വളരുമ്പോഴും കൊച്ചിയിൽ തെരുവിൽ കഴിയുന്ന ആളുകളുടെ എണ്ണം ദിനേന കൂടുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആളുകളുടെ എണ്ണം.
വളന്റിയർമാർ ഓരോരുത്തരെയും അടുത്തിരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. അസുഖങ്ങളും താമസിക്കുന്ന ഇടത്തെ അവസ്ഥയുമെല്ലാം മനസ്സിലാക്കി. കലക്ടർ ജാഫർ മാലിക്, എറണാകുളം സെൻട്രൽ അസി. കമീഷണർ അജയകുമാർ എന്നിവർ പരിപാടിയിൽ എത്തിച്ചേർന്നിരുന്നു. മെഡിക്കൽ ക്യാമ്പിലെത്തിയ ഓരോരുത്തരെയും ഡോക്ടർമാർ പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകി. തെരുവിൽ കഴിയുന്നവർക്ക് രാത്രി സുരക്ഷിതമായി താമസിക്കാനുള്ള പുനരധിവാസ പദ്ധതിക്ക് നീക്കം നടക്കുന്നതായി സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.