മട്ടാഞ്ചേരി ജെട്ടി: ജലശയന സമരവുമായി ജലാൽ
text_fieldsകായലിൽ ജലശയനം നടത്തി ജലാൽ പ്രതിഷേധിക്കുന്നു
മട്ടാഞ്ചേരി: മട്ടാഞ്ചേരി ബോട്ട് ജെട്ടി നിർമാണം പൂർത്തീകരിച്ചെങ്കിലും ഡ്രജിങ് നടപടികൾ നിലച്ചതിൽ പ്രതിഷേധിച്ച് ഒറ്റയാൾ ജലശയന പ്രതിഷേധം. ജനകീയ സമിതി കൺവീനർ എ. ജലാലാണ് ജെട്ടിക്ക് സമീപം കായലിൽ കിടന്ന് പ്രതിഷേധിച്ചത്. അഞ്ച് വർഷം മുമ്പാണ് നവീകരണത്തിനായി ജെട്ടിയിൽ നിന്നുള്ള സർവിസ് നിർത്തിയത്. നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങിയതോടെ നിരവധി ജനകീയ സമരങ്ങൾ നടന്നു. ഒടുവിൽ അഞ്ച് വർഷത്തിന് ശേഷം നിർമാണം പൂർത്തിയായെങ്കിലും ബോട്ട് അടുപ്പിക്കാനാവാത്ത അവസ്ഥയിലാണ്.
അടിഞ്ഞുകൂടിയ ചളിയും എക്കലും ജെട്ടിക്ക് സമീപത്ത് നിന്നും മാറ്റാതെ സർവിസ് ആരംഭിക്കാനാകില്ല. ഡ്രജിങ് ജോലികൾ തുടങ്ങിയെങ്കിലും നിലച്ചു.
ഇതോടെയാണ് ജലാൽ പ്രതിഷേധ സമരം നടത്തിയത്. പൈതൃക ടൂറിസം മേഖലയായതിനാൽ ദിനേന ആയിരക്കണക്കിന് സഞ്ചാരികളാണ് സിനഗോഗ്, മട്ടാഞ്ചേരി കൊട്ടാരം എന്നിവ കാണാനെത്തുന്നത്. ഈ ചരിത്ര സ്മാരകങ്ങൾക്ക് തൊട്ടുസമീപത്താണ് ജെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

