Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകോ​റോ ഹെ​ൽ​ത്തി​ലെ​...

കോ​റോ ഹെ​ൽ​ത്തി​ലെ​ കൂ​ട്ട​പി​രി​ച്ചു​വി​ട​ൽ; പു​തി​യ ലേ​ബ​ർ​കോ​ഡ്​ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു

text_fields
bookmark_border
കോ​റോ ഹെ​ൽ​ത്തി​ലെ​ കൂ​ട്ട​പി​രി​ച്ചു​വി​ട​ൽ;   പു​തി​യ ലേ​ബ​ർ​കോ​ഡ്​ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു
cancel
camera_alt

കോ​റോ ഹെ​ൽ​ത്ത്​ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചുവി​ട്ട ദി​വ​സം ക​മ്പ​നി

അ​ധി​കൃ​ത​രു​മാ​യി ഉ​മാ തോ​മ​സ്​ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ൽ​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ നടത്തിയ ച​ർ​ച്ച (ഫ​യ​ൽ ചി​ത്രം)

കൊ​ച്ചി: യു.​എ​സ് ആ​സ്ഥാ​ന​മാ​യ മെ​ഡി​ക്ക​ൽ കോ​ഡി​ങ് ക​മ്പ​നി​യാ​യ കോ​റോ ഹെ​ൽ​ത്ത് ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു വി​ട്ട ന​ട​പ​ടി​യി​ൽ​ നി​യ​മ ലം​ഘ​ന​ങ്ങ​ൾ നി​ര​വ​ധി. പു​തി​യ ലേ​ബ​ർ കോ​ഡ്​ അ​നു​സ​രി​ച്ചാ​ണ്​ പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നാ​ണ്​ ക​മ്പ​നി പ​റ​യു​ന്ന​തെ​ങ്കി​ലും ജീ​വ​ന​ക്കാ​രെ പി​രി​ച്ചു വി​ടു​ന്ന​തി​നും സ്ഥാ​പ​നം അ​ട​ച്ച്​ പൂ​ട്ടു​ന്ന​തി​നും പ​റ​യു​ന്ന ച​ട്ട​ങ്ങ​ൾ പോ​ലും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ വെ​ളി​പ്പെ​ടു​ന്ന​ത്. 300 ലേ​റെ ജീ​വ​ന​ക്കാ​രെ പി​രി​ച്ച്​ വി​ടു​മ്പോ​ൾ സ​ർ​ക്കാ​ർ അ​നു​മ​തി തേ​ട​ണ​മെ​ന്ന പു​തി​യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ ക​മ്പ​നി പാ​ലി​ച്ചി​ട്ടി​ല്ല.

കേ​ര​ള​ത്തി​ൽ പു​തി​യ നി​യ​മം ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ൽ 100 ലേ​റെ പേ​രെ പി​രി​ച്ചു​വി​ട്ടാ​ൽ സ​ർ​ക്കാ​ർ അ​നു​മ​തി തേ​ട​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. പി​രി​ച്ച്​ വി​ട​ലി​ന്​​ ഒ​രു മാ​സം മു​മ്പ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​ക​ണം. ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണെ​ങ്കി​ൽ പോ​ലും ഒ​രു​മാ​സം മു​മ്പ്​ നോ​ട്ടീ​സ്​ ന​ൽ​ക​ണ​മെ​ന്ന​ത്​ ക​ർ​ശ​ന വ്യ​വ​സ്ഥ​യാ​ണ്. സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടു​ക​യാ​ണെ​ങ്കി​ൽ 60 ദി​വ​സം മു​മ്പെ​ങ്കി​ലും അ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​റി​ന്​ മു​ൻ​കൂ​ർ നോ​ട്ടീ​സ്​ ന​ൽ​ക​ണം. ഇ​തി​ന്‍റെ പ​ക​ർ​പ്പ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക്​ ന​ൽ​ക​ണം.

തൊ​ഴി​ലാ​ളി​ക​ൾ മു​ന്നൂ​റോ അ​തി​ന്​ മു​ക​ളി​ലോ ആ​ണെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മൂ​ന്നു മാ​സം മു​മ്പ്​ നോ​ട്ടീ​സ്​ ന​ൽ​ക​ണം. തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്ത ഓ​രോ വ​ർ​ഷ​ത്തി​നും ശ​രാ​ശ​രി 15 ദി​വ​സം എ​ന്ന നി​ര​ക്കി​ൽ തൊ​ഴി​ലാ​ളി​ക്ക്​ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്ക​ണം. പി​രി​ച്ച്​ വി​ട​പ്പെ​ടു​ന്ന 15 ദി​വ​സ​ത്തെ വേ​ത​ന​ത്തി​ന്​ തു​ല്യ​മാ​യ തു​ക വ​ർ​ക്കേ​ഴ്​​സ്​ റീ​ഫി​ല്ലി​ങ്​ ഫ​ണ്ടി​ലേ​ക്ക്​ ക​മ്പ​നി അ​ട​ക്ക​ണം. ഈ ​വ്യ​വ​സ്ഥ​ക​ളൊ​ന്നും ക​മ്പ​നി പ​ലി​ച്ചി​ട്ടി​ല്ല. ആ​കെ ചെ​യ്ത​ത്​ ര​ണ്ട​ര മാ​സ​ത്തെ ശ​മ്പ​ളം ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കി​യെ​ന്ന​താ​ണ്. ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ മ​റ്റ്​ യൂ​നി​റ്റു​ക​ളി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മ്പോ​ഴാ​ണ്​ കേ​ര​ള​ത്തി​ലെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലെ​ന്ന്​ ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ര​ള​ത്തി​ൽ തൊ​ഴി​ൽ ചൂ​ഷ​ണ​ത്തി​നെ​തി​രെ നി​ല​വി​ൽ തൊ​ഴി​ൽ വ​കു​പ്പി​ൽ അ​ഞ്ച് പ​രാ​തി​ക​ളു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​​മെ​ന്നാ​ണ്​ ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ജോ​ലി​യി​ൽ നി​ന്ന്​ പി​രി​ച്ചു​വി​ടു​ക​യാ​ണെ​ങ്കി​ൽ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ക​മ്പ​നി​യി​ൽ ന​ട​ന്ന​ത്​ ക​ടു​ത്ത തൊ​ഴി​ൽ പീ​ഡ​നം

ക​മ്പ​നി​യി​ൽ ന​ട​ന്ന​ത്​ ക​ടു​ത്ത തൊ​ഴി​ൽ പീ​ഡ​ന​മാ​ണെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ളി​ൽ നി​ന്ന്​ വെ​ളി​പ്പെ​ടു​ന്നു. 12 മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ്​ ജീ​വ​ന​ക്കാ​ർ പ​ണി​യെ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. ആ​ഴ്ച​ക​ളോ​ളം ഓ​ഫ് പോ​ലു​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

എ​ട്ട്​ മ​ണി​ക്കൂ​റാ​ണ്​ തൊ​ഴി​ൽ സ​മ​യ​മെ​ങ്കി​ലും ക​മ്പ​നി ഒ​മ്പ​ത്​ മ​ണി​ക്കൂ​റാ​ണ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ന​ൽ​കി​യി​രി​ക്കു​ന്ന ജോ​ലി സ​മ​യം. ഇ​തു സം​ബ​ന്ധി​ച്ച്​ ലേ​ബ​ർ ഓ​ഫി​സി​ൽ പ​രാ​തി​പ്പെ​ടു​മ്പോ​ൾ അ​വ​ർ ഇ​ട​പെ​ടും. അ​പ്പോ​ൾ കു​റ​ച്ച്​ ദി​വ​സ​ങ്ങ​ൾ ജോ​ലി​സ​മ​യ​ത്തി​ൽ ഇ​ള​വ്​ ല​ഭി​ക്കും. കു​റേ ക​ഴി​യു​മ്പോ​ൾ വീ​ണ്ടും പ​ഴ​യ പ​ടി​യാ​കും.

അ​പ്പോ​ൾ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ രാ​ത്രി ഒ​മ്പ​തു മ​ണി​വ​രെ പ​ണി​യെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ഞ്ച്​ പ​രാ​തി​ക​ൾ തൊ​ഴി​ൽ വ​കു​പ്പി​ലു​ണ്ട്. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ്​ കൂ​ട്ട പി​രി​ച്ചു​വി​ട​ലെ​ന്നാ​ണ്​ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

പി​രി​ച്ചുവി​ട​ൽ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്​ ആ​വ​ശ്യം

കൊ​ച്ചി: കോ​റോ ഹെ​ൽ​ത്ത് ക​മ്പ​നി ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​കം. നി​ര​വ​ധി ട്രേ​ഡ്​ യൂ​നി​യ​നു​ക​ളും സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ക​മ്പ​നി ന​ട​പ​ടി​ക്കെ​തി​രെ സി.​ഐ.​ടി.​യു ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ മു​ൻ തൊ​ഴി​ൽ​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പു​തി​യ ലേ​ബ​ർ കോ​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ച്​ വി​ട്ടി​രി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടി. കേ​ന്ദ്ര​സ​ർ​ക്കാ​ർ തൊ​ഴി​ൽ സു​ര​ക്ഷ​യെ അ​ട്ടി​മ​റി​ച്ചി​രി​ക്ക​യാ​ണ്. തൊ​ഴി​ൽ ചൂ​ഷ​ണ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ഉ​യ​രു​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ക​ടു​ത്ത തൊ​ഴി​ൽ ചൂ​ഷ​ണ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ച ജീ​വ​ന​ക്കാ​രെ കൈ​കാ​ര്യം ചെ​യ്ത രീ​തി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​ക്കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കേ​ര​ള​ത്തി​ൽ ന​ട​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​രെ പി​രി​ച്ച് വി​ട്ട ന​ട​പ​ടി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് എ.​ഐ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ടി.​ജെ. ആ​ഞ്ച​ലോ​സും ജ​ന. സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​നും ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ പു​തി​യ ലേ​ബ​ർ കോ​ഡു​ക​ൾ അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി​ക​ൾ എ​ന്നാ​ണ് അ​മേ​രി​ക്ക​ൻ ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും കേ​ര​ളം ലേ​ബ​ർ കോ​ഡു​ക​ളി​ൽ വ്യ​ത്യ​സ്ത നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ഫി​സി​ൽ പെ​ട്ടെ​ന്ന് ഒ​രു​ക്കി​യ അ​നൗ​ൺ​സ്‌​മെ​ന്‍റി​ലൂ​ടെ ‘ഇ​ന്ന് നി​ങ്ങ​ളു​ടെ അ​വ​സാ​ന​ത്തെ ദി​വ​സ​മാ​ണ്’ എ​ന്ന അ​റി​യി​പ്പി​ലൂ​ടെ​യാ​ണ് പി​രി​ച്ച് വി​ട​ൽ ന​ട​ത്തി​യ​തെ​ന്നും ഇ​ത് തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഇ​ത്ത​രം ന​ട​പ​ടി​ക​ളോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ.​ഐ സാ​ദ്ധ്യ​ത​ക​ൾ ഐ.​ടി ക​മ്പ​നി​ക​ൾ വ​ലി​യ​തോ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് കൂ​ട്ട പി​രി​ച്ച് വി​ട​ൽ. ഭാ​വി​യി​ൽ ഐ.​ടി മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ലു​ള്ള പി​രി​ച്ച് വി​ട​ലി​ന് ക​മ്പ​നി​ക​ൾ ത​യാ​റെ​റെ​ടു​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ജീ​വി​ത​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ പ​ണി​യെ​ടു​ത്ത് വെ​റും കൈ​യോ​ടെ മ​ട​ങ്ങേ​ണ്ടി​വ​രു​ന്ന​വ​ർ​ക്ക് നി​യ​മ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ ബാ​ധി​ക്കു​ന്ന ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്​ സി.​പി.​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് ആ​വ​ശ്യ​പെ​ട്ടു. രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ര​ണം.

പു​തി​യ ലേ​ബ​ർ കോ​ഡു​ക​ൾ നി​ല​വി​ൽ വ​രാ​ത്ത​തി​നാ​ൽ 1947ലെ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡി​സ്പ്യൂ​ട്ട് ആ​ക്ട് പ്ര​കാ​രം മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തി​യ ഈ ​പി​രി​ച്ചു​വി​ട​ൽ നി​യ​മ​വി​രു​ദ്ധ​മാ​ണ്. മൂ​ന്ന് മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കി പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​നം തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും എ​തി​രാ​ണെ​ന്നും സ​തീ​ഷ്​ പ​റ​ഞ്ഞു. ലേ​ബ​ർ കോ​ഡി​നെ പ​ഠി​ക്കാ​ൻ മു​ൻ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ നി​യ​മി​ച്ച ജ​സ്റ്റി​സ് വി. ​ഗോ​പാ​ല​ഗൗ​ഡ അ​ധ്യ​ക്ഷ​നാ​യ ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​തീ​ഷ്​ ആ​വ​ശ്യ​പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violationLaborlayoffs
News Summary - Mass layoffs at Coro Health; violated new labor code provisions
Next Story