Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightആശുപത്രിയിൽ അതിക്രമം...

ആശുപത്രിയിൽ അതിക്രമം നടത്തിയയാൾ പിടിയിൽ

text_fields
bookmark_border
ആശുപത്രിയിൽ അതിക്രമം നടത്തിയയാൾ പിടിയിൽ
cancel
Listen to this Article

മട്ടാഞ്ചേരി: ആശുപത്രിയിൽ അതിക്രമം കാണിച്ചയാൾ പിടിയിൽ. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അതിക്രമം കാണിച്ച പള്ളുരുത്തി കടേഭാഗം കണ്ടത്തിപ്പറമ്പ് വീട്ടിൽ നഹാസിനെയാണ്(31) മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യയെ ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെ വിദഗ്ധ ചികിത്സക്ക് കളമശ്ശേരി ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്തതിന്റെ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതി ഡോക്ടറെ അസഭ്യം പറയുകയും കുടിവെള്ള ടാങ്ക്, പൂച്ചട്ടി എന്നിവ തകർക്കുകയുമായിരുന്നു.

ഡോക്ടറുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for attacking the hospital
Next Story