Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തലയിണ കമ്പനി തീവെച്ച് നശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

text_fields
bookmark_border
തലയിണ കമ്പനി തീവെച്ച് നശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ
cancel
camera_alt

സിദ്ദിഖ്

പെരുമ്പാവൂർ: തലയിണ കമ്പനി തീവെച്ച് നശിപ്പിച്ച കേസിൽ ഒരാൾ പിടിയിലായി. മുടിക്കൽ എല്ലുംവിളയിൽ വീട്ടിൽ സിദ്ദീഖിനെയാണ് (39) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 21നായിരുന്നു സംഭവം. മുടിക്കൽ മൗലൂദുപുരക്ക് സമീപമുള്ള തലയണ കമ്പനിയാണ് തീവെച്ച് നശിപ്പിച്ചത്. 17 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പിടികൂടിയ ആളുടെ സ്ഥാപനത്തേക്കാൾ ലാഭത്തിൽ പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നുവെന്ന വിരോധത്തിലാണ് തീവെച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ ഇരുചക്രവാഹനം കേടാണെന്ന് കളവ് പറഞ്ഞ് അയൽവാസിയിൽനിന്ന് വാങ്ങിയ ബൈക്കുമായാണ് കമ്പനി കത്തിക്കാൻ പോയത്.

റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്‍റെ നിർദേശാനുസരണം പെരുമ്പാവൂർ എ.എസ്.പി ഹർദിക് മീണയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ പ്രവീൺ പ്രകാശ്, ജോജോ ജോർജ്, എസ്.എൽ. അർജുൻ, അബ്ദുൽജലീൽ, എ.എസ്.ഐമാരായ രതീശൻ, എം.ബി. സുബൈർ, സി.പി.ഒമാരായ നജ്മി, സിബിൻ എന്നിവരാണുണ്ടായിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for arson at pillow manufacturing unit
Next Story