ഡ്യൂക്ക് റൈഡിങ് ചാമ്പ്യനായി മലയാളി
text_fieldsസോളമൻ
കൊച്ചി: പ്രമുഖ ബൈക്ക് കമ്പനിയായ കെ.ടി.എം നടത്തിയ അന്താരാഷട്ര ബൈക്ക് റൈഡിങ് മത്സരത്തിൽ ഇന്ത്യയിൽനിന്ന് ഒന്നാമതെത്തി ആലുവയിൽ താമസിക്കുന്ന ഇടുക്കി സ്വദേശി കെ.ഡി. സോളമൻ. അൾട്ടിമേറ്റ് ഡ്യൂക് റൈഡർ എന്ന പേരിൽ നടത്തിയ മത്സരത്തിൽ ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളാണ് ഇദ്ദേഹം. ഉത്തരേന്ത്യക്കാരനായ ബെർനാഡ് ആണ് മറ്റൊരാൾ. ലോകമെമ്പാടുമുള്ള 1500ഓളം മത്സരാർഥികളിൽനിന്ന് 10 പേർ മാത്രമാണ് വിജയികളായത്.
ഡിജിറ്റലായി നടന്ന മത്സരത്തിനുപിന്നാലെ കെ.ടി.എം തങ്ങളുടെ വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് വിജയികളെ പ്രഖ്യാപിച്ചത്. ഇതേതുടർന്ന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സോളമനെ തേടി അഭിനന്ദനങ്ങൾ എത്തുന്നുണ്ട്. ഓസ്ട്രിയയിലുള്ള കെ.ടി.എമ്മിെൻറ ഹെഡ്ക്വാർട്ടേഴ്സ്, ഫാക്ടറി എന്നിവയിൽ സന്ദർശനം നടത്താനുള്ള അവസരമാണ് വിജയികളെ തേടിയെത്തിയത്. ഒപ്പം റൈഡിങ് ഗിയേഴ്സ്, പുതിയ മോഡൽ ബൈക്കുകൾ ഓടിക്കാനുള്ള അവസരം തുടങ്ങി അനേകം വാഗ്ദാനങ്ങളും ഇവരെ കാത്തിരിപ്പുണ്ട്.
കെടി.എം 200 മോഡൽ ഡ്യൂക്കുമായുള്ള സാഹസിക യാത്രകളാണ് സോളമെൻറ ജീവിതം. മലനിരകളും താഴ്വാരങ്ങളും ദുർഘടമായ കുന്നുകളുെമല്ലാം ഈ ബൈക്കിൽ കീഴടക്കുകന്നതാണ് വിനോദം. സോളോ വ്ലോഗ്സ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലുമെല്ലാം തെൻറ യാത്രകളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ആലുവയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: സനുഷ്ന, മകൾ: ജേർണി. യാത്രകളോടുള്ള പ്രിയംകൊണ്ടാണ് സോളമൻ മകൾക്ക് ജേർണി എന്ന പേരിട്ടത്.