മലബാർ ദേവസ്വം ബോർഡിൽ വിജിലൻസ് വിഭാഗമില്ല; വിശദീകരണം തേടി
text_fieldsകൊച്ചി: മലബാർ ദേവസ്വം ബോർഡിൽ വിജിലൻസ് വിഭാഗം രൂപവത്കരിക്കാത്തതിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. ഹൈകോടതി നിർദേശ പ്രകാരം തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളിൽ വിജിലൻസ് വിങ് ആൻഡ് ലാൻഡ് കൺസർവൻസി യൂനിറ്റ് തുടങ്ങിയെങ്കിലും മലബാർ ദേവസ്വം ബോർഡിൽ രൂപംനൽകിയിട്ടില്ല. ചാവക്കാട് കാട്ടുപുറം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പാരമ്പര്യേതര ട്രസ്റ്റിയായ സി.എം. ചന്ദ്രൻ സജീവ രാഷ്ട്രീയ പ്രവർത്തകനാണെന്നും നിയമനം നിയമവിരുദ്ധമാണെന്നുമാണ് തൃശൂർ അണ്ടത്തോട് സ്വദേശിയായ കെ.കെ. ചന്ദ്രശേഖരന്റെ വാദം. വിശദീകരണത്തിന് മലബാർ ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള എതിർകക്ഷികൾ സമയം തേടിയതിനെ തുടർന്ന് ഹരജി സെപ്റ്റംബർ 28ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

