നഷ്ടമായത് പറവൂരിന്‍റെ അഭിമാനതാരത്തെ
text_fieldsപറവൂർ: അപ്രതീക്ഷിതമായി മലയാള ചലച്ചിത്ര രംഗത്തേക്ക് കുതിച്ചുയർന്ന സലിംകുമകർ പറവൂരുകാരുടെ അഭിമാനമായിരുന്നു. അഭിനയരംഗത്ത് ശോഭിച്ച് സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ അദ്ദേഹം കരസ്ഥമാക്കുമ്പോൾ പറവൂരിനും അത് അഭിമാനമായി. കാലയവനികക്ക് പിന്നിൽ മറഞ്ഞ മഹാനടന്‍റെ ജീവിതത്തിന് ഇവിടത്തുകാർ സാക്ഷികളാണ്.
സ്വയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ ബാല്യം ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു. സ്വയം ചിരിക്കാൻ വകയില്ലാതിരുന്നിട്ടും മറ്റുള്ളവരെ ചിരിപ്പിക്കാൻ അവസരം കണ്ടെത്തി. ആരും കാണാതെ കരയുന്ന മനസ്സിന്‍റെ ഉടമയായിരുന്നു സലിം കുമാർ എന്നും ഇവിടത്തുകാർ പറയുന്നു. കോളജ് ജീവിതകാലത്ത് മിമിക്രിയിൽ മിന്നിത്തിളങ്ങിയ സലിം കുമാർ സിനിമയിൽ എത്തിയപ്പോൾ ഹാസ്യ വേഷങ്ങൾ മാത്രമാണ് പ്രതീക്ഷിച്ചത്. തുടർന്ന് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച് അവരുടെ മനസ്സിൽ ഇടംപിടിച്ചപ്പോൾ പറവൂരുകാർ തങ്ങളുടെ മണ്ണിൽ നിന്ന് ഒരു താരം ഉദിച്ചുയരുന്നതിന് സാക്ഷികളായി.
നടൻ എന്ന നിലയിൽ അറിയപ്പെടാനുള്ള അവസരത്തിനായി കാത്തിരുന്നു. തുടർന്ന് ലഭിച്ച അവസരങ്ങൾ തന്‍റെ അഭിനയകല പുറത്തെടുക്കാൻ ഉപയോഗപ്പെടുത്തി. അതാണ്, സംസ്ഥാന ദേശീയ പുരസ്കാരങ്ങൾക്ക് അർഹനാക്കിയതും ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാക്കിയതും. അഭിനയരംഗത്ത് സജീവമായിരിക്കെ തന്നെ കൃഷിയിലും ആടുവളർത്തലിലും സമയം കണ്ടെത്തി. പാലക്കാട്ട് തക്കാളി കൃഷി ചെയ്തത് നഷ്ടത്തിലായി.
അടുത്തത് കാരച്ചെമ്മീൻ കൃഷിയായിരുന്നു. വൈറസ് ബാധിച്ച് എല്ലാം ചത്തൊടുങ്ങിയതോടെ അതും വേണ്ടെന്നു വെച്ചു. പിന്നീട് ആരംഭിച്ച ആട് വളർത്തലും അധികനാൾ നീണ്ടുനിന്നില്ല. കരിമീൻ കുഞ്ഞുങ്ങളെ വളർത്തി വലുതായപ്പോൾ യൂനിയൻകാർ വല വീശി കരിമീനുകളെ പിടിച്ചുകൊണ്ടുപോയി. വാശിയോടെ മുയലുകളെ വളർത്താൻ തുടങ്ങിയെങ്കിലും അതും നിലച്ചു. കൃഷി തനിക്ക് പറ്റില്ലെന്ന് ഇതിനകം സലിംകുമാർ തിരിച്ചറിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

