Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightയുവതിയെ ട്രെയിനിൽ...

യുവതിയെ ട്രെയിനിൽ ആക്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടിസ്

text_fields
bookmark_border
Lookout notice for the accused who attacked the girl on the train
cancel
camera_alt

പ്ര​തി​ക്കാ​യി പു‍റ​ത്തു​വി​ട്ട ലു​ക്കൗ​ട്ട് നോ​ട്ടി​സി​ലെ ചി​ത്ര​ങ്ങ​ൾ

കൊ​ച്ചി: ഓ​ടു​ന്ന ട്രെ​യി​നി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടി​സ് പു​റ​പ്പെ​ടു​വി​ച്ചു. ആ​ല​പ്പു​ഴ നൂ​റ​നാ​ട് പ​ല​മേ​ൽ ഉ​ല​വ​ക്കാ​ട് തു​ള​സി ഭ​വ​ന​ത്തി​ൽ ബാ​ബു​ക്കു​ട്ട​നു​വേ​ണ്ടി​യാ​ണ് റെ​യി​ൽ​വേ പൊ​ലീ​സ് സൂ​പ്ര​ണ്ട് നോ​ട്ടി​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.

മു​ള​ന്തു​രു​ത്തി​യി​ൽ​നി​ന്ന് ട്രെ​യി​നി​ൽ ക​യ​റി​യ യു​വ​തി​യെ പ്ര​തി ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്രാ​ണ​ര​ക്ഷാ​ർ​ഥം യു​വ​തി ട്രെ​യി​നി​ൽ​നി​ന്ന് ചാ​ടി. പ്ര​തി​ക്കാ​യി ദി​വ​സ​ങ്ങ​ളോ​ളം തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

175 സെ.​മീ ഉ​യ​ര​മു​ള്ള മെ​ലി​ഞ്ഞ ഇ​യാ​ളു​ടെ വ​ല​തു ക​ണ്ണ് പാ​തി അ​ട​ഞ്ഞ​താ​ണ്. ഇ​ട​തു കൈ​യി​ലും ഇ​ട​തു തോ​ളി​ലും മ​റു​കു​ണ്ട്. ക​ണ്ണി​െൻറ പ്ര​ശ്നം മ​റ​ക്കാ​നാ​യി ചി​ല​പ്പോ​ൾ സ​ൺ​ഗ്ലാ​സോ മ​റ്റോ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ട​തു​കാ​ലി​ന് ഞൊ​ണ്ട​ലു​ള്ള​താ​യും സം​ശ​യി​ക്കു​ന്നു.

വി​വ​രം ല​ഭി​ച്ചാ​ൽ തി​രു​വ​ന​ന്ത​പു​രം ​െറ​യി​ൽ​വേ എ​സ്.​പി(9497996926 ), എ​റ​ണാ​കു​ളം റെ​യി​ൽ​വേ ഡി.​വൈ.​എ​സ്.​പി(9497990225), എ​റ​ണാ​കു​ളം റെ​യി​ൽ​വേ സി.​ഐ(9497987333), എ​റ​ണാ​കു​ളം റെ​യി​ൽ​വേ എ​സ്.​ഐ (9497981118) ഇ​വ​രി​ലാ​രെ​യെ​ങ്കി​ലും ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newspolice'
News Summary - Lookout notice for the accused who attacked the girl on the train
Next Story