Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോഡ്ജ് മുറിയിൽ തീപിടിത്തം; താമസക്കാരൻ അത്ഭുകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
ലോഡ്ജ് മുറിയിൽ തീപിടിത്തം; താമസക്കാരൻ അത്ഭുകരമായി രക്ഷപ്പെട്ടു
cancel
camera_alt

ലോ​ഡ്ജി​ലെ ക​ത്തി​യ മു​റി അ​ഗ്നി​ര​ക്ഷാ​സേ​ന പ​രി​ശോ​ധി​ക്കു​ന്നു

കളമശ്ശേരി: സ്വകാര്യ ലോഡ്ജിലെ മുറിയിലുണ്ടായ തീപിടിത്തത്തിൽ ഉപകരണങ്ങളും തുണികളും കത്തിനശിച്ചു. താമസക്കാരൻ അത്ഭുകരമായി രക്ഷപ്പെട്ടു. ഏലൂർ പുതിയ റോഡ് ജങ്ഷനിൽ പ്രവർത്തിക്കുന്ന ടെൽട റസിഡൻസിൽ ഞായറാഴ്ച വൈകീട്ട് 5.45 ഓടെയാണ് തീപിടിത്തമുണ്ടായത്.

കണ്ണൂർ ഇരുട്ടി സ്വദേശി ആന്റോ (50) താമസിച്ചിരുന്ന മുറിയിലായിരുന്നു സംഭവം. ആന്റോ ശുചിമുറിയിൽ പോയ സമയത്താണ് അപകടമുണ്ടായത്. അതിനാൽ ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തീപിടിത്തത്തിൽ മുറിയുടെ ജനാലച്ചില്ലുകൾ പൊട്ടിത്തെറിക്കുകയും എ.സിയും ബെഡ്ഡും താമസക്കാരന്റെ വസ്‌ത്രങ്ങളും കത്തിനശിക്കുയും ചെയ്തു. ഏലൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയപ്പോഴേക്കും ലോഡ്ജിലെ ജീവനക്കാർ വെള്ളമൊഴിച്ച് കെടുത്തിയിരുന്നു. മറ്റു മുറികളിലേക്ക് വ്യാപിക്കാതിരുന്നതിനാൽ അപകടം ഒഴിവായി. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lodge Room Fire; Resident Escapes Unhurt
Next Story