മെഴുകുതിരി മുതൽ വോട്ടുയന്ത്രം വരെ...ഒരുങ്ങി ഉദ്യോഗസ്ഥരും
text_fieldsകളമശ്ശേരി: ആവേശ പ്രചാരണങ്ങൾക്കൊടുവിൽ നിശബ്ദ പ്രചാരണമായി വോട്ട്ഉറപ്പിച്ച് സ്ഥാനാർഥികളും വോട്ടെടുപ്പ് ഒരുക്കങ്ങളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിലേക്കുമെത്തി. സ്ഥാനാർഥികൾ ഒറ്റക്ക് ഇറങ്ങിയാണ് വോട്ട് ഉറപ്പിക്കൽ നടത്തിയത്. എന്നാൽ, മുന്നണി പ്രവർത്തകർ കമ്മിറ്റി ഓഫിസുകളിൽ അവസാനവട്ട പരിശോധനകളിലായിരുന്നു ദിവസം ചെലവിട്ടത്.
അതേസമയം, തെരഞ്ഞടുപ്പിനാവശ്യമായ മെഴുകുതിരി മുതൽ വോട്ടുയന്ത്രം ഉൾപ്പെടെ 38ഓളം സാമഗ്രികളുമായിട്ടാണ് ഉദ്യോഗസ്ഥർ ബൂത്തിലേക്ക് മടങ്ങിയിയത്. കളമശ്ശേരി ഗവ. പോളിടെക്നിക്ക് കോളജിൽ രാവിലെ ആരംഭിച്ച വിതരണം 11വരെ തുടർന്നു. രണ്ട് റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ 46 വാർഡുകളിലായി 54 ബൂത്തുകൾക്കുള്ള തെരഞ്ഞടുപ്പ് സാമഗ്രികളാണ് വിതരണം നടത്തിയത്. ഒരു ബൂത്തിൽ ഒരു പ്രിസൈഡിങ് ഓഫിസറടക്കം നാല് ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇത് കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകും.
ഏതെങ്കിലും ബൂത്തിലെ യന്ത്രത്തിന് തകരാർ സംഭവിച്ചാൽ രണ്ട് റിട്ടണിങ് ഓഫിസർമാരുടെ കീഴിൽ 10 വോട്ടുയന്ത്രം മുൻകരുതലിനായി വെച്ചിട്ടുണ്ട്. വിതരണ കേന്ദ്രത്തിൽനിന്നും ഉദ്യോഗസ്ഥർക്ക് നൽകിയ വോട്ടുയന്ത്രത്തിന് പുറമെ പ്രിസൈഡിങ് ഓഫിസറുടെ ഡയറി അടക്കം കവർ സീൽ ചെയ്യുന്നതിനാവശ്യമായ മൊഴുകുതിരിവരെ ഉദ്യോഗസ്ഥർക്ക് നൽകിയാണ് അയച്ചത്. ടെണ്ടേഡ്ബാലറ്റ് പേപ്പറുകൾ, ചലഞ്ച് വോട്ട് രസീത് ബുക്കടക്കം 38 ഓളം സാമഗ്രകളുമായിട്ടാണ് വിതരണ കേന്ദ്രത്തിൽനിന്ന് ഉദ്യോഗസ്ഥർ ബുത്തിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

