ചെങ്ങമനാട് പഞ്ചായത്ത്; 2015 ആവർത്തിക്കാൻ സാധ്യത
text_fieldsചെങ്ങമനാട്: ഇരുമുന്നണികൾക്കും ഭരണം മാറി മാറി ലഭിക്കുന്ന ഗ്രാമ പഞ്ചായത്താണ് ചെങ്ങമനാട്. ഇത്തവണ ഇരു മുന്നണികളും ആവേശകരമായ പോരാട്ടമാണ് കാഴ്ച വക്കുന്നത്. പ്രചാരണത്തിന്‍റെ അവസാനഘട്ടം വിലയിരുത്തുമ്പോൾ ഇത്തവണയും 2015 ആവർത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 2015ൽ മൊത്തമുള്ള 18 വാർഡുകളിൽ യു.ഡി.എഫിനും, എൽ.ഡി.എഫിനും ആറ് സീറ്റുകൾ വീതം ലഭിക്കുകയും, നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുകയും ചെയ്തത്.
നറുക്കെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനം എൽ.ഡി.എഫിനും, വൈസ് പ്രസിഡന്‍റ് സ്ഥാനം യു.ഡി.എഫിനുമാണ് ലഭിച്ചത്. ഭരണത്തിന്‍റെ അവസാനഘട്ടം അവിശ്വാസത്തിലൂടെ പ്രസിഡന്‍റ് പുറത്തായി. വീണ്ടും നടന്ന നറുക്കെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനവും യു.ഡി.എഫിന് ലഭിക്കുകയായിരുന്നു.
കൂടുതൽ സീറ്റുകളും, ഭരണവും തങ്ങൾക്ക് ലഭിക്കുമെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നുണ്ടെങ്കിലും തുല്യ ബലാബലമായിരിക്കും ആവർത്തിക്കുകയെന്നാണ് പൊതുവായ വിലയിരുത്തലിൽ വ്യക്തമാകുന്നത്. 2015ൽ ബി.ജെ.പിക്ക് അഞ്ച് സീറ്റ് ലഭിച്ചിരുന്നുവെങ്കിലും 2020ൽ അത് മൂന്നായി ചുരുങ്ങി. ഇത്തവണയും നിലവിലെ സീറ്റുകളിലായിരിക്കും ബി.ജെ.പി ഒതുങ്ങുക. എസ്.ഡി.പി.ഐ നിലവിലെ സീറ്റ് നില നിർത്താൻ ഊർജിത പ്രവർത്തനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

