കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മദ്യ വിൽപന
text_fieldsകോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബിവറേജസ് കോര്‍പറേഷെൻറ പാത്തിപ്പാലത്തെ ഔട്ട്ലറ്റിന് മുന്നില്‍ മദ്യം വാങ്ങാന്‍ നില്ക്കുന്നവരുടെ നിര
പെരുമ്പാവൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബിവറേജസ് കോര്പറേഷന് കീഴിലെ മദ്യശാലയില്‍ ആള്‍ക്കൂട്ടമെന്ന് ആക്ഷേപം. ഇതിനെതിരെ നടപടിയെടുക്കാതെ മുഖം തിരിക്കുകയാണ് എക്സൈസും പൊലീസും. പി.പി റോഡിലെ പാത്തിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റില് തിങ്കളാഴ്ച രാവിലെ മുതല്‍ മദ്യം വാങ്ങാനെത്തിയവരുടെ കൂട്ടമായിരുന്നു.
അന്തര്‍ സംസ്ഥാനക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവര്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് വരി നിന്നത്. നൂറിലധികം ആളുകള്‍ക്കിടയില്‍ മാസ്ക് ധരിക്കാത്തവര്‍ നിരവധിയായിരുന്നു. 20 പേര്‍ക്ക് നില്ക്കാവുന്ന സ്ഥലത്താണ് ആള്‍ക്കൂട്ടം നിരന്നത്. പ്രവൃത്തി ദിവസങ്ങളില്‍ സ്ഥിരം ആള്ക്കൂട്ടമാണെന്നാണ് വിവരം.
നിയന്ത്രിക്കേണ്ട പൊലീസും മാനദണ്ഡം പാലിക്കാതെ മദ്യം വില്‍ക്കുന്നത് പരിശോധിക്കേണ്ട എക്സൈസും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുണ്ട്.
തിങ്കളാഴ്ച വിവരമറിഞ്ഞ് എത്തിയ പൊലീസ് അകലം പാലിപ്പിച്ച് പോകുകയായിരുന്നു. സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളിലെ അവധിയുടെ തിരക്കാണെന്ന ന്യായീകരണമുയര്ത്തി സ്ഥലം വിട്ടു. നിയന്ത്രണമില്ലെങ്കില്‍ കോവിഡ് പരത്തുന്ന ഇടമായി ഔട്ട്ലെറ്റ് മാറുമെന്ന ആശങ്കയിലാണ് പരിസരവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

