Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവൈദ്യുതിത്തൂണിൽ...

വൈദ്യുതിത്തൂണിൽ ബോധരഹിതനായി ലൈൻമാൻ; ഒടുവിൽ അഗ്നിരക്ഷസേന എത്തി രക്ഷിച്ചു

text_fields
bookmark_border
വൈദ്യുതിത്തൂണിൽ ബോധരഹിതനായി ലൈൻമാൻ; ഒടുവിൽ അഗ്നിരക്ഷസേന എത്തി രക്ഷിച്ചു
cancel

കോതമംഗലം: വൈദ്യുതിത്തൂണിൽ കയറി ജോലി ചെയ്യുന്നതിനിടെ ബോധരഹിതനായ വൈദ്യുത വകുപ്പ് ജീവനക്കാരനെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. നങ്ങേലിപ്പടി നായിക്കമാവുടി യൂനസിന്റെ വീട്ടിലേക്ക് സർവിസ് ലൈൻ വലിക്കുന്നതിനായി വൈദ്യുതിത്തൂണിൽ കയറിയ നെല്ലിക്കുഴി സെക്ഷൻ ഓഫിസിലെ ലൈൻമാൻ ഹസനാണ് ബോധരഹിതനായി പോസ്റ്റിൽ തൂങ്ങിക്കിടന്നത്.

വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ലാഡർ ഉപയോഗിച്ച് എ.എസ്.ടി.ഒ സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സിദ്ദീഖ് ഇസ്മായിൽ എന്നിവർ വൈദ്യുതിത്തൂണിൽ കയറി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ ഇദ്ദേഹത്തെ സുരക്ഷിതമായി താഴെ ഇറക്കി സേനയുടെ ആംബുലൻസിൽ കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചു. ലൈൻമാന് ഹൃദയസംബന്ധമായ അസുഖമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സ്റ്റേഷൻ ഓഫിസർ മുഹമ്മദ് അജ്മൽ ഷായുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.പി. ഷമീർ, ഒ.എ. ആബിദ്, സായി അനുരാഗ്, ഒ.ജി. രാഗേഷ് കുമാർ, പി.കെ. ശ്രീജിത്ത്, ഹോംഗാർഡ്മാരായ സി. ഉണ്ണികൃഷ്ണൻ, എം. സേതു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LinemanFaintsFireforce rescueelectricity pole
News Summary - Lineman fainted on electricity pole; finally rescued by fire brigade
Next Story