Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅറ്റകുറ്റപ്പണി...

അറ്റകുറ്റപ്പണി മുടങ്ങി; കെ.എസ്.ആർ.ടി.സിയുടെ 104 ലോ ഫ്ലോർ ബസ്​ കട്ടപ്പുറത്ത്

text_fields
bookmark_border
ksrtc logo
cancel

കൊ​ച്ചി: സ്പെ​യ​ർ​പാ​ർ​ട്സ് ക്ഷാ​മ​വും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തും മൂ​ലം ക​ട്ട​പ്പു​റ​ത്താ​യ​ത് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ 104 ലോ​ഫ്ലോ​ർ ബ​സ്. ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള സ്കാ​നി​യ​യും വോ​ൾ​വോ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. 11 ഡി​പ്പോ​യി​ലാ​യി 91.96 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ബ​സു​ക​ളാ​ണ് ക​ട്ട​പ്പു​റ​ത്ത് കി​ട​ക്കു​ന്ന​തെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ​യി​ൽ വ്യ​ക്ത​മാ​കു​ന്നു.

509 ലോ​ഫ്ലോ​ർ ബ​സാ​ണ് കോ​ർ​പ​റേ​ഷ​നു​ള്ള​ത്. ഇ​തി​ൽ 17 സ്കാ​നി​യ, 202 വോ​ൾ​വോ, 290 ഇ​ന്ത്യ​ൻ നി​ർ​മി​ത ലോ​ഫ്ലോ​ർ ബ​സു​ക​ൾ എ​ന്നി​വ​യാ​ണു​ള്ള​ത്. അ​റ്റ​കു​റ്റ​പ്പ​ണി കൃ​ത്യ​മാ​യി ന​ട​ത്താ​ത്ത​തും സ്പെ​യ​ർ​പാ​ർ​ട്​​സ്​ കി​ട്ടാ​ത്ത​തു​മാ​ണ് 104 ബ​സ്​ ഓ​ടി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​കാ​ൻ കാ​ര​ണം. വാ​ട​ക​ക്ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ 10 ഇ​ല​ക്ട്രി​ക് ബ​സ്​ നി​ര​ത്തി​ലി​റ​ക്കി​യെ​ങ്കി​ലും ഇ​പ്പോ​ൾ ഒ​ന്നും സ​ർ​വി​സ് ന​ട​ത്തു​ന്നി​ല്ല. സി.​എ​ൻ.​ജി​യി​ൽ ഓ​ടി​ക്കാ​വു​ന്ന ഒ​രു​ബ​സ് എ​റ​ണാ​കു​ളം ഡി​പ്പോ​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ഒ​രു വോ​ൾ​വോ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ൻ 93.01 ല​ക്ഷ​മാ​ണ് ​െച​ല​വ്. ലൈ​ല​ൻ​ഡ് ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ൻ 39.42 ല​ക്ഷ​വും ടാ​റ്റ ലോ​ഫ്ലോ​ർ ബ​സ് നി​ര​ത്തി​ലി​റ​ക്കാ​ൻ 39.46 ല​ക്ഷ​വു​മാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. മ​ൾ​ട്ടി ആ​ക്സി​ൽ സ്കാ​നി​യ​ക്ക് 99.15 ല​ക്ഷ​വും വോ​ൾ​വോ മ​ൾ​ട്ടി ആ​ക്സി​ലി​ന് 94.39ല​ക്ഷ​വു​മാ​ണ് ​െച​ല​വ്.

202 വോ​ൾ​വോ ലോ​ഫ്ലോ​ർ ബ​സും 17 സ്കാ​നി​യ ലോ​ഫ്ലോ​റും ഉ​ള്ള​തി​ൽ നി​ര​ത്തി​ലു​ള്ള​ത് 132 എ​ണ്ണം മാ​ത്ര​മാ​ണ്. അ​താ​യ​ത് 219 ഇ​റ​ക്കു​മ​തി വോ​ൾ​വോ, സ്കാ​നി​യ ബ​സു​ക​ളി​ൽ 87എ​ണ്ണ​വും ക​ട്ട​പ്പു​റ​ത്താ​ണ്. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ഒ​രു സ്കാ​നി​യ, വോ​ൾ​വോ, അ​ശോ​ക് ലൈ​ല​ൻ​ഡ് എ​ന്നി​വ ഇ​തി​നു​പു​റ​മെ​യാ​ണ്. വി​ദേ​ശ​നി​ർ​മി​ത ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക്കും മ​റ്റും കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് കോ​ടി​ക​ളു​ടെ ന​ഷ്്ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പ്രോ​പ്പ​ർ ചാ​ന​ൽ പ്ര​സി​ഡ​ൻ​റ് എം.​കെ. ഹ​രി​ദാ​സി​നാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി കോ​ർ​പ​റേ​ഷ​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - KSRTC buses are Perishing
Next Story