Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപ​ഞ്ചാ​യ​ത്ത്...

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്കി​ടെ ഓ​ഫി​സി​ലെ ഫ്യൂ​സ് ഊ​രി കെ.​എ​സ്.​ഇ.​ബി

text_fields
bookmark_border
പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്കി​ടെ ഓ​ഫി​സി​ലെ ഫ്യൂ​സ് ഊ​രി കെ.​എ​സ്.​ഇ.​ബി
cancel
camera_alt

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ട​ക്കു​ന്ന​തി​നി​ടെ ഫ്യൂ​സ് ഊ​രി​യ ന​ട​പ​ടി​ക്കെ​തി​രെ കെ.​എ​സ്.​ഇ.​ബി

ഓ​ഫി​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ

മൂ​വാ​റ്റു​പു​ഴ : വൈ​ദ്യു​തി ബി​ൽ അ​ട​ച്ചി​ല്ലെ​ന്നു​പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ട​ക്കു​ന്ന​തി​നി​ടെ ഓ​ഫി​സി​ലെ ഫ്യൂ​സ് ഊ​രി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ക്ഷ​മ പ​റ​ഞ്ഞ് ത​ടി​യൂ​രി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ.

ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ട​ക്കു​ന്ന​തി​നി​ടെ ആ​രെ​യും അ​റി​യി​ക്കാ​തെ​യെ​ത്തി ലൈ​ൻ​മാ​ൻ ഫ്യൂ​സ് ഊ​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ നാ​ലി​ന് വൈ​ദ്യു​തി ചാ​ർ​ജ് അ​ട​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. പ​ണം അ​ട​ച്ചി​ട്ടും മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ ഫ്യൂ​സ് ഊ​രി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മെം​ബ​ർ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ൽ എ​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ അ​സി. എ​ൻ​ജി​നീ​യ​ർ ക്ഷ​മ പ​റ​ഞ്ഞ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ണ​മ​ട​ച്ച രേ​ഖ കി​ട്ടാ​ത്ത​താ​ണ് ഫ്യൂ​സ് ഊ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ​ണം അ​ട​ക്കേ​ണ്ട തീ​യ​തി ക​ഴി​ഞ്ഞ് നാ​ലു ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഫ്യൂ​സ് ഊ​രി​യ​തെ​ന്നും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നാ​ലാം തീ​യ​തി പ​ണം അ​ട​ച്ച​തി​ന്റെ ര​സീ​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat officeMalayalam NewsKSEB
News Summary - KSEB removes fuse from Panchayat Committee office
Next Story