കോവിഡ്: ജില്ലയിൽ ഒഴിവുള്ളത് 1095 കിടക്കകള്‍
text_fieldsകൊച്ചി: കോവിഡ് ചികിത്സക്കായി ജില്ലയില്‍ ഒഴിവുള്ളത് 1095 കിടക്കകള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തയാറാക്കിയ 2181 കിടക്കകളില്‍ 1086 പേര് നിലവില്‍ ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയാറാക്കിയ ഡൊമിസിലറി കെയര്‍ സെൻററുകളില്‍ 246 പേര് ചികിത്സയിലുണ്ട്. ഇതുവരെ ഇത്തരം 17 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 852 കിടക്കകള്‍ ഒഴിവുണ്ട്.
ബി.പിസി.എല്‍, ടി.സി.എസ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്കായി എഫ്.എൽ.ടി.സി.കള്‍ സജ്ജമാക്കിയിട്ടുണ്ട്. 21 പേര് ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിെൻറ നേതൃത്വത്തില്‍ ഒമ്പത് കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കൻഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളില്‍ 417 കിടക്കകള്‍ സജ്ജമാക്കി. 323 പേര് ചികിത്സയിലുണ്ട്.
ഓക്സിജന്‍ കിടക്കകള്‍ അടക്കമുള്ള സെക്കൻഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയില്‍ 94 കിടക്കകള്‍ വിവിധ സെക്കൻഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളിൽ ലഭ്യമാണ്.
കോവിഡ് ചികിത്സ രംഗത്തുള്ള മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ഒമ്പത് സര്‍ക്കാര്‍ ആശുപത്രികളിലായി 666 കിടക്കകള്‍ സജ്ജമാണ്. 517 പേര് ചികിത്സയിലുണ്ട്. രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 149 കിടക്കകളും ലഭ്യമാണ്.

