Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന​ഗ​ര​ത്തി​ലെ ജ​ല​ക്ഷാ​മം; നടപടിയുമായി സർക്കാർ

text_fields
bookmark_border
പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം ത​മ്മ​ന​ത്തെ ടാ​ങ്ക് ത​ക​ർ​ച്ച > വീ​ഴ്ച​ക​ളി​ൽ റി​പ്പോ​ർ​ട്ട് തേ​ടി; ക​ർ​ശ​ന ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം > ആ​ലു​വ​യി​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക്ക്​ 523 കോ​ടി
ന​ഗ​ര​ത്തി​ലെ ജ​ല​ക്ഷാ​മം; നടപടിയുമായി സർക്കാർ
cancel

കൊ​ച്ചി: ഏ​താ​നും മാ​സ​മാ​യി കൊ​ച്ചി ന​ഗ​രം നേ​രി​ടു​ന്ന ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ. ആ​ലു​വ​യി​ലെ ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മാ​ക്കു​ന്ന​തി​ൽ ക​ടു​ത്ത വീ​ഴ്​​ച്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യും ഉ​ണ്ടാ​കും.

കൊ​ച്ചി ന​ഗ​ര​ത്തി​ലും എ​റ​ണാ​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി തു​ട​രു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ച്ചു. ഇ​തി​നു​ള്ള മ​റു​പ​ടി​യി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫാ​ണ്​ ന​ട​പ​ടി​ക​ൾ വ്യ​ക്​​ത​മാ​ക്കി​യ​ത്. കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യെ​ന്ന പ​രാ​തി​ക​ൾ വി​വി​ധ ത​ല​ങ്ങ​ളി​ൽ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ലു​ട​ൻ കൊ​ച്ചി​യി​ലെ എം.​എ​ൽ.​എ​മാ​ർ ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ച്ച്​ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ചി​റ്റൂ​ർ, വ​ടു​ത​ല, പ​ച്ചാ​ളം, ത​ട്ടാ​ഴം, അ​യ്യ​പ്പ​ൻ​കാ​വ്, എ​ള​മ​ക്ക​ര, ക​ലൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​മ​ധ്യ​ത്തി​ലെ പി.​ടി. ഉ​ഷ റോ​ഡ്, ടി.​ഡി. റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ്​ അ​തി​രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം പോ​ലും നി​ല​നി​ൽ​ക്കു​ന്ന​താ​യി എം.​എ​ൽ.​എ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ലു​വ​യി​ൽ നി​ന്നും മ​ര​ടി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വെ​ള്ളം ത​മ്മ​ന​ത്തെ 135 എം.​എ​ൽ.​ഡി. ശേ​ഷി​യു​ള്ള ടാ​ങ്കി​ൽ സം​ഭ​രി​ച്ചാ​ണ് കൊ​ച്ചി ന​ഗ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. 2025 ന​വം​ബ​ർ 10ന് ​കാ​ല​പ്പ​ഴ​ക്കം മൂ​ലം ടാ​ങ്കി​ന്റെ 65 എം.​എ​ൽ.​ഡി. ശേ​ഷി​യു​ള്ള ഒ​രു അ​റ ത​ക​ർ​ന്നു. തു​ട​ർ​ന്ന് വി​ദ​ഗ്ധ നി​ർ​ദേ​ശ​പ്ര​കാ​രം ശേ​ഷി​ക്കു​ന്ന 65 എം.​എ​ൽ.​ഡി. ശേ​ഷി​യു​ള്ള അ​റ​യി​ൽ ഏ​ക​ദേ​ശം 40 എം.​എ​ൽ.​ഡി. വെ​ള്ളം മാ​ത്രം സം​ഭ​രി​ച്ച് പ​മ്പ് ചെ​യ്താ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തി​വ​രു​ന്ന​ത്. ടാ​ങ്കി​ന്റെ ഒ​രു അ​റ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കു​ടി​വെ​ള്ള​ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ക്ക​ത്തി​ൽ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളി​ല്ലാ​തെ വി​ത​ര​ണം ന​ട​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി ന​ഗ​ര​ത്തി​ൽ ഗു​രു​ത​ര​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. നേ​ര​ത്തെ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന വെ​ള്ള​ത്തി​ന്റെ ല​ഭ്യ​ത​യി​ൽ കു​റ​വു​ണ്ടാ​കാ​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ലും വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും വീ​ഴ്​​ച്ച ഉ​ണ്ടാ​യ​താ​ണ്​ ജ​ല​ക്ഷാ​മ​ത്തി​ന്​ വ​ഴി​യൊ​രു​ക്കി​യ​​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ലു​ട​ൻ കൊ​ച്ചി​യി​ലെ എം.​എ​ൽ.​എ​മാ​ർ ഉ​ൾ​പ്പെ​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കും.

നി​ല​വി​ലെ പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ജ​ല​വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ കീ​ഴ്മാ​ട്, എ​ട​ത്ത​ല, ചൂ​ർ​ണി​ക്ക​ര, ഞാ​റ​യ്ക്ക​ൽ, ഏ​ല​ങ്കു​ന്ന​പ്പു​ഴ, മു​ള​വു​കാ​ട്, നാ​യ​ര​മ്പ​ലം, വ​രാ​പ്പു​ഴ, ചേ​രാ​ന​ല്ലൂ​ർ, ക​ടു​ങ്ങ​ല്ലൂ​ർ, ചെ​ല്ലാ​നം, കു​മ്പ​ള​ങ്ങി, ക​ട​മ​ക്കു​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന കൊ​ച്ചി അ​ർ​ബ​ൻ വാ​ട്ട​ർ സ​പ്ലൈ ഇം​പ്രൂ​വ്‌​മെ​ന്റ് പ​ദ്ധ​തി​യു​ടെ ന​ൽ​കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​വേ, ആ​സ്തി​ക​ളു​ടെ മാ​പ്പി​ങ്, പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നും പ​ത്തു​വ​ർ​ഷ​ത്തെ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ, ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​മ്പ് സെ​റ്റ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​ദി​നം അ​ഞ്ച് എം.​എ​ൽ.​ഡി. അ​ധി​ക ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പ​ദ്ധ​തി​യി​ലു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kochi Water Crisis: Government Initiates Action and Aluva Plant Upgrade
Next Story