ബിനാലെ, കാർണിവൽ വേദികളിൽ താരമായി ‘കൊച്ചി റാണി’
text_fieldsകൊച്ചി റാണിയെന്ന
ഡയാനാ ഡി ബാള്‍
ഫോർട്ട് കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷത്തിലും കൊച്ചി മുസരിസ് ബിനാലെ വേദികളിലും തലയിൽ റാണിയുടെ കിരീടം ചൂടിയ ഒരു വിദേശ വനിതയെ കാണാം. കഴിഞ്ഞ 13 വർഷങ്ങളായി തുടർച്ചയായി കൊച്ചിയുടെ പുതുവർഷ പരിപാടികളിൽ ഇവർ സ്ഥിരം സാന്നിധ്യമാണ്. ഇവരെ കണ്ട് കൗതുകത്തോടെ ചെല്ലുന്നവരോട് പച്ച മലയാളത്തിൽ ‘ഞാൻ കൊച്ചി റാണി’ എന്ന് വിശേഷിപ്പിച്ച് സ്വയം പരിചയപ്പെടുത്തും. പിന്നെ അറിയാവുന്നത്ര മലയാള ഭാഷയിൽ സംസാരം.
കൊച്ചി റാണിയെന്ന പേര് കേട്ട് ആശ്ചര്യപ്പെടുന്നവരോട് ആസ്ത്രേലിയന്‍ സ്വദേശിനിയായ ഈ 73കാരി തന്റെ ശരിയായ പേര് ഡയാനാ ബാള്‍ എന്ന് വ്യക്തമാക്കും. ഫോര്ട്ട്കൊച്ചിയോടുള്ള തന്റെ പ്രണയം കണ്ട് നാട്ടുകാര്‍ തനിക്ക് ചാര്‍ത്തി തന്ന പട്ടമാണ് കൊച്ചി റാണിയെന്ന പേരെന്ന് ഡയാനാ ബാള്‍ എന്ന ഡി ബാള്‍ പറയുന്നത്. അങ്ങനെ അറിയാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ഇവർ പറയുന്നു. പരിചയപ്പെട്ടു കഴിഞ്ഞാൽ അവരോടു ഒപ്പം നിന്ന് സ്വന്തം ഫോണിൽ സെൽഫി പകർത്തുകയും ചെയ്യും. ഫോർട്ട്കൊച്ചിയെ തന്റെ ഹൃദയം എന്നാണ് ഡയാന ബാൾ പറയുന്നത്.
2012 ബിനാലെ കാണാനാണ് ഡയാനാ ആദ്യമായി ഫോർട്ട് കൊച്ചിയിൽ എത്തുന്നത്. പിന്നീട് തിരിച്ചു പോകാൻ തോന്നിയില്ല എങ്കിലും വിസ മാനദണ്ഡങ്ങളാൽ വർഷത്തിൽ ആറ് മാസം ഇവിടെ താമസിക്കാൻ തീരുമാനിച്ചു. എല്ലാ ബിനാലെ കാലത്തും ഡയാനാ ഫോര്ട്ട്കൊച്ചിയിലെത്തും. ഇത്തവണയും അത് മുടക്കിയില്ല. കലാകാരി കൂടിയായ ഡയാനാ ഫോര്‍ട്ട്കൊച്ചിയിലെ ഹോം സ്റ്റേയിലാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

