Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകൊച്ചി മെട്രോ...

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്

text_fields
bookmark_border
കൊച്ചി മെട്രോ അങ്കമാലിയിലേക്ക്
cancel
camera_alt

കൊ​ച്ചി മെ​ട്രോ അ​ങ്ക​മാ​ലി​യി​ലേ​ക്ക് നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ഹാ​ളി​ല്‍ ചേ​ര്‍ന്ന

യോ​ഗ​ത്തി​ല്‍ റോ​ജി. എം. ​ജോ​ണ്‍ എം.​എ​ല്‍.​എ സം​സാ​രി​ക്കു​ന്നു

Listen to this Article

അ​ങ്ക​മാ​ലി: ​കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ അ​ങ്ക​മാ​ലി​യി​ലേ​ക്ക് നീ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ജി.​എം.​ജോ​ൺ എം.​എ​ൽ.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കെ.​എം.​ആ​ര്‍.​എ​ല്‍ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.

ജ​ന​പ്ര​തി​നി​ധി​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ൾ, മ​ര്‍ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ൾ, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ അ​ട​ക്കം പ​ങ്കെ​ടു​ത്തു.

മെ​ട്രോ റെ​യി​ല്‍ അ​ങ്ക​മാ​ലി​യി​ലേ​ക്ക് നീ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ള്‍, റെ​യി​ല്‍വേ ലൈ​ന്‍ ക​ട​ന്ന് പോ​കാ​ന്‍ പ​രി​ഗ​ണി​ക്കു​ന്ന വ്യ​ത്യ​സ്ത റൂ​ട്ടു​ക​ള്‍, അ​തി​നാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ള്‍, നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട സ്റ്റേ​ഷ​നു​ക​ള്‍ ഉ​ള്‍പ്പെ​ടെ കാ​ര്യ​ങ്ങ​ള്‍ പ്ര​തി​നി​ധി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​ക വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ റൂ​ട്ടാ​കും സ​ര്‍ക്കാ​ര്‍ അ​നു​മ​തി​യോ​ടെ അ​ന്തി​മ​മാ​യി അം​ഗീ​ക​രി​ക്കു​ക​യെ​ന്ന് സി.​എം.​ആ​ര്‍.​എ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ.​അ​ജി​ത്, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​ല്‍ദോ വ​ര്‍ഗീ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ​ങ്കെ​ടു​ത്ത​വ​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍ക്കും സം​ശ​യ​ങ്ങ​ള്‍ക്കും മെ​ട്രോ റെ​യി​ൽ അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ല്‍കി. മെ​ട്രോ റെ​യി​ൽ അ​ങ്ക​മാ​ലി​യി​ലേ​ക്ക് നീ​ട്ടു​ക​യെ​ന്ന സ്വ​പ്നം യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​ൻ ഒ​ത്തൊ​രു​മ​യോ​ടെ പ​രി​ശ്ര​മി​ക്കു​മെ​ന്ന് റോ​ജി എം. ​ജോ​ണ്‍ എം.​എ​ല്‍.​എ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ റീ​ത്ത​പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ​ൻ വി​ല്‍സ​ണ്‍ മു​ണ്ടാ​ട​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി​നി കൃ​ഷ്ണ​ന്‍കു​ട്ടി, ബാ​സ്റ്റി​ന്‍.​ഡി. പാ​റ​യ്ക്ക​ല്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജെ​യി​ന്‍ വ​ര്‍ഗീ​സ് പാ​ത്താ​ട​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi MetrometroAngamaly
News Summary - Kochi Metro to Angamaly
Next Story