Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകൊച്ചി മെട്രോ: രണ്ടാം...

കൊച്ചി മെട്രോ: രണ്ടാം ഘട്ടം 28 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും -എം.ഡി

text_fields
bookmark_border
കൊച്ചി മെട്രോ: രണ്ടാം ഘട്ടം 28 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും -എം.ഡി
cancel

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം ഘ​ട്ടം 28 മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന്​ ​കെ.​എം.​ആ​ർ.​എ​ൽ എം.​ഡി ലോ​ക്​​നാ​ഥ് ബെ​ഹ്റ. ഇ​ന്ത്യ​ന്‍ കോ​ണ്‍ക്രീ​റ്റ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട്​ സം​ഘ​ടി​പ്പി​ച്ച കേ​ര​ള​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്റെ ഭാ​വി എ​ന്ന വി​ഷ​യ​ത്തി​ലെ എ​ന്‍ജി​നീ​യ​ര്‍മാ​രു​ടെ ച​ര്‍ച്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ദ്ധ​തി ബാ​ധി​ക്കു​ന്ന പ്രാ​ദേ​ശി​ക സ​മൂ​ഹ​വും പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ന്ന​വ​രും ത​മ്മി​ല്‍ ശ​രി​യാ​യ ആ​ശ​യ​വി​നി​മ​യം ന​ട​ക്കേ​ണ്ട​ത് മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ത്തി​നും പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും എം.​ഡി പ​റ​ഞ്ഞു.

എ. ​അ​നി​ല്‍കു​മാ​ര്‍ പി​ള്ള മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. കേ​ശ​വ ച​ന്ദ്ര​ന്‍, ജോ​സ് കു​ര്യ​ന്‍, വി. ​സു​രേ​ഷ്, ഡോ. ​അ​നി​ല്‍ ജോ​സ​ഫ്, എ​സ്. സു​രേ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു പാ​ന​ല്‍ അം​ഗ​ങ്ങ​ള്‍.

നി​ര്‍മാ​ണ മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത​യു​ടെ പ്രാ​ധാ​ന്യം, ഹ​രി​ത നി​ര്‍മി​തി​ക്ക്​ സാ​മ​ഗ്രി​ക​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, ഭാ​വി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, നി​ര്‍മാ​ണ​ത്തി​ല്‍ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം തു​ട​ങ്ങി​യ​വ ച​ര്‍ച്ച​യി​ല്‍ ഉ​യ​ര്‍ന്നു​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Metrosecond phase
News Summary - Kochi Metro: The second phase will be completed in 28 months - M.D
Next Story