Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി മെട്രോ രണ്ടാംഘട്ടം; ട്രാക്ക് നിർമാണത്തിന് റെയിലുകൾ സജ്ജം

text_fields
bookmark_border
കൊച്ചി മെട്രോ രണ്ടാംഘട്ടം; ട്രാക്ക് നിർമാണത്തിന് റെയിലുകൾ സജ്ജം
cancel

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിൽ നാഴികകല്ലായി ട്രാക്ക് നിർമാണത്തിന് റെയിലുകൾ എത്തിച്ചു. 44 കിലോ മീറ്റർ (2,700 മെട്രിക് ടൺ) റെയിലുകളാണ് എത്തിച്ചത്. കലൂർ മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ 11 കിലോമീറ്റർ പിങ്ക് ലൈൻ വരുന്ന ബാലസ്റ്റ് ലെസ്സ് ട്രാക്കിന് ആവശ്യമായ 18 മീറ്റർ നീളത്തിലുള്ള 2444 റെയിലുകളാണിവ.

ഛത്തീസ്ഗഡിലെ റായ്ഗഡിലുള്ള ജിൻഡാൽ സ്റ്റീൽ ലിമിറ്റഡിലാണ് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ‘ഹെഡ് ഹാർഡൻഡ് റെയിലുകൾ’ നിർമിച്ചത്. കെ.എം.ആർ.എൽ പ്രതിനിധികൾ, ജനറൽ കൺസൾട്ടന്റായ സിസ്ട്ര, പരിശോധന ഏജൻസിയായ റൈറ്റ്സ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമാണ, ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കിയത്. തേയ്മാനം കുറവുള്ളതും കൂടുതൽ ഈടുനിൽക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയിലുകളാണ് ഉപയോഗിക്കുന്നത്.

ട്രാക്ക് നിർമാണം ടെക്സ്മാകോ റെയിൽ എൻജിനീയറിങ് കമ്പനിക്കാണ്. പ്രൈം റെയിൽ കമ്പനിയാണ് ട്രാക്ക് ഡിസൈൻ ചെയ്യുന്നത്. ട്രാക്ക് സ്ഥാപിക്കാനുള്ള അലൈൻമെന്റ് ഡിസൈനുകളും മുന്നൊരുക്കവും പൂർത്തിയായതോടെ കൊച്ചി മെട്രോയുടെ രണ്ടാം പാതയുടെ നിർമാണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rails ready for Kochi Metro Phase 2 track construction
Next Story