കൊച്ചി മെട്രോ പാസില്‍ നിരക്കിളവ്
text_fieldsകൊച്ചി: മെട്രോ റെയില്‍ ലിമിറ്റഡ് ദീപാവലിയോട് അനുബന്ധിച്ച് പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന പുതിയ മൂന്ന് പാസുകള്‍ അവതരിപ്പിച്ചു. നിലവിലെ പാസുകളില്‍ നേരിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസം കാലാവധിയുള്ള പാസിന് 280രൂപ, 15 ദിവസത്തേക്ക് 1150, 45 ദിവസത്തേക്ക് 3200 എന്നിങ്ങനെയാണ് പുതിയ നിരക്ക്. നിലവിലെ ഒരാഴ്ചത്തെ യാത്രക്കുള്ള പാസിന്റെ നിരക്ക് 700 രൂപയില്‍നിന്ന് 550 രൂപയായാണ് കുറച്ചത്. ഒരുമാസത്തെ വിദ്യാര്‍ഥി പാസിന്റെ നിരക്ക് 1000 രൂപയില്‍നിന്ന് 900 രൂപയായും മറ്റുള്ളവര്‍ക്കുള്ള 30 ദിവസത്തെ പാസിന്റെ നിരക്ക് 2500 രൂപയില്‍നിന്ന് 2200 ആയും കുറച്ചു. ശനി, ഞായര്‍ ദിവസങ്ങളിലെ യാത്ര പാസിന്റെ നിരക്ക് 250ല്‍നിന്ന് 230 ആക്കിയിട്ടുണ്ട്. പാസിന്റെ വില്പനയും പുതുക്കിയ നിരക്കും തിങ്കള്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

