Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഉപയോഗത്തിലില്ലാത്ത...

ഉപയോഗത്തിലില്ലാത്ത ഇ-ഓട്ടോറിക്ഷകൾ നീക്കാൻ കൊച്ചി മെട്രോയുടെ നിർദേശം

text_fields
bookmark_border
ഉപയോഗത്തിലില്ലാത്ത ഇ-ഓട്ടോറിക്ഷകൾ നീക്കാൻ കൊച്ചി മെട്രോയുടെ നിർദേശം
cancel

കൊ​ച്ചി: ക​ലൂ​ർ മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​റ​ണാ​കു​ളം ജി​ല്ല ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​തു​മാ​യ ഏ​ക​ദേ​ശം 30 ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യാ​ൻ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് സം​ഘ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. ​ക​ലൂ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​ട്ടി​രി​ക്കു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഏ​പ്രി​ൽ 30 ന​കം നീ​ക്കം ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശം പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മേ​യ് ഒ​ന്ന്​ മു​ത​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കൊ​ച്ചി മെ​ട്രോ അ​റി​യി​ച്ചു.

​ഈ ​വാ​ഹ​ന​ങ്ങ​ൾ കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ലും സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഈ ​ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ൾ കൊ​ച്ചി മെ​ട്രോ​യു​ടേ​ത​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കെ.​എം.​ആ​ർ.​എ​ൽ, ​മെ​ട്രോ പ​രി​സ​ര​ത്ത് സു​ര​ക്ഷ​യും കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ല​നി​ർ​ത്തു​ന്ന​തി​ൽ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ എ​ല്ലാ ക​ക്ഷി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ത്ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Metroremovale-autolocalnewsErnakulam
News Summary - Kochi Metro orders removal of unused e-autorickshaws
Next Story