Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപ്രി​യ ഗാ​യ​ക​ൻ...

പ്രി​യ ഗാ​യ​ക​ൻ മെ​ഹ​ബൂ​ബി​ന്‍റെ ഓ​ർ​മ​ക​ളി​ൽ കൊ​ച്ചി

text_fields
bookmark_border
പ്രി​യ ഗാ​യ​ക​ൻ മെ​ഹ​ബൂ​ബി​ന്‍റെ ഓ​ർ​മ​ക​ളി​ൽ കൊ​ച്ചി
cancel
camera_alt

അ​ഷ​റ​ഫ് ഇ​ബ്രാ​ഹിം മെ​ഹ​ബൂ​ബി​ന്റെ ഗാ​നം ആ​ല​പി​ക്കു​ന്നു

മ​ട്ടാ​ഞ്ചേ​രി: ജ​ന​കീ​യ ഗാ​യ​ക​ന്‍ എ​ച്ച്. മെ​ഹ​ബൂ​ബി​ന്റെ ഓ​ർ​മ്മ​ക​ളി​ൽ നി​റ​ഞ്ഞ് കൊ​ച്ചി. മെ​ഹ​ബൂ​ബി​ന്റെ വേ​ർ​പാ​ടി​ന് നാ​ല​ര പ​തി​റ്റാ​ണ്ട് തി​ക​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ മി​ക്ക​വാ​റും വീ​ടു​ക​ളി​ൽ നി​ന്നും മെ​ഹ​ബൂ​ബി​ന്റെ അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. മെ​ഹ​ബൂ​ബി​ന്റെ നൂ​റാം ജ​ന്മ വാ​ർ​ഷി​കം എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ക്കു​റി ഉ​ണ്ടാ​യി​രു​ന്നു.

വൈ​കീ​ട്ട് മെ​ഹ​ബൂ​ബ് മെ​മ്മോ​റി​യ​ൽ ഓ​ർ​ക്ക​സ്ട്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫോ​ർ​ട്ടു​കൊ​ച്ചി സി​റി​ൾ​സ് ഹാ​ളി​ൽ മെ​ഹ​ബൂ​ബ് അ​നു​സ്മ​ര​ണ ഗാ​ന​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. തി​ങ്ങി നി​റ​ഞ്ഞ ഹാ​ളി​ൽ കൊ​ച്ചി​യു​ടെ സ്വ​ന്തം ഭാ​യി​യു​ടെ ഗാ​ന​ങ്ങ​ള്‍ യു​വ ഗാ​യ​ക​ർ ആ​ല​പി​ച്ച​പ്പോ​ള്‍ കൊ​ച്ചി​ക്കാ​ര്‍ ഓ​ര്‍മ​ക​ളി​ലേ​ക്ക് ഊ​ളി​യി​ട്ടു.

പ​രി​പാ​ടി കേ​ര​ള നി​യ​മ​സ​ഭ മു​ന്‍ സ്പീ​ക്ക​ർ വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ. ഹു​സൈ​ൻ, ഷ​മീം പൂ​വ​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മെ​ഹ​ബൂ​ബ് ഭാ​യി​യു​ടെ ഇ​ഷ്ട ഗാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​യ മ​രി​ക്കു​ന്ന മു​മ്പൊ​ന്നു നീ ​പു​രാ​നേ എ​ന്ന പ്ര​ശ​സ്ത ഗാ​നം നൗ​ഷാ​ദ് സു​ലൈ​മാ​ൻ ആ​ല​പി​ച്ച​തോ​ടെ​യാ​ണ് ഗാ​നാ​ഞ്ജ​ലി തു​ട​ങ്ങി​യ​ത്.

ജൂ​നി​യ​ർ മെ​ഹ​ബൂ​ബ്, യ​ഹി​യ അ​സീ​സ്, മു​കേ​ഷ് അ​ഗ​ർ​വാ​ൾ, ഹം​സു പ​രീ​ക്കു​ട്ടി, അ​ഷ്‌​റ​ഫ്‌ ഇ​ബ്രാ​ഹിം, മെ​ഹ്ത്താ​ബ് അ​സീം, അ​യ്യൂ​ബ് മൊ​യ്‌​ദീ​ൻ​കു​ട്ടി, നി​സാം ശ്യാം, ​ജ​ലീ​ൽ അ​സീ​സ്, ബി​ജു യ​ഹി​യ, രാ​ജ മ​ണി, നി​തി​ൻ ബോ​സ് , താ​ജു​ദ്ധീ​ൻ കു​ഞ്ഞു​മോ​ൻ, ജോ​സ് സ​ജീ​വ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochiMehboobsingersinger Mehboob
News Summary - Kochi in memory of beloved singer Mehboob
Next Story