Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ:...

കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ: പദ്ധതിവിഹിതം വെട്ടിക്കുറക്കൽ, പ്രമേയവുമായി പ്രതിപക്ഷം, വോട്ടിനിട്ട് തള്ളി

text_fields
bookmark_border
കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ: പദ്ധതിവിഹിതം വെട്ടിക്കുറക്കൽ,   പ്രമേയവുമായി പ്രതിപക്ഷം, വോട്ടിനിട്ട് തള്ളി
cancel

കൊ​ച്ചി: യു.​ഡി.​എ​ഫ്‌ സ​ർ​ക്കാ​ർ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​ദ്ധ​തി​വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ പ്ര​മേ​യം. ഇ​ട​ത് കൗ​ൺ​സി​ല​ർ കെ.​ജെ. ബേ​സി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ എ​ൽ.​ഡി.​എ​ഫ്, ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​ർ അ​നു​കൂ​ലി​ക്കു​ക​യും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ എ​തി​ർ​ക്കു​ക​യും ചെ​യ്തു.

ഏ​റെ നേ​ര​ത്തെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വോ​ട്ടി​നി​ട്ട് ത​ള്ളു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യു​ടെ വി​ക​സ​നം അ​ട്ടി​മ​റി​ക്കും​വി​ധ​ത്തി​ലാ​ണ് യു.​ഡി.​എ​ഫ്‌ സ​ർ​ക്കാ​ർ പു​തു​ക്കി​യ ബ​ജ​റ്റി​ൽ കോ​ര്‍പ​റേ​ഷ​ന്റ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​യ​തെ​ന്നും പ​ദ്ധ​തി​വി​ഹി​തം പു​ന​ക്ര​മീ​ക​രി​ച്ച​തി​ലൂ​ടെ കോ​ർ​പ​റേ​ഷ​ന്റെ വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടെ വ​ൻ കു​റ​വു​ണ്ടാ​യെ​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. എ​ൽ.​ഡി.​എ​ഫ്‌ സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന ബ​ജ​റ്റി​ൽ 133.34 കോ​ടി​യാ​യി​രു​ന്നു വി​ക​സ​ന ഫ​ണ്ട്‌ വി​ഹി​തം. പു​തു​ക്കി​യ ബ​ജ​റ്റി​ൽ യു.​ഡി.​എ​ഫ്‌ സ​ർ​ക്കാ​രി​ത്‌ 23.67 കോ​ടി​യാ​യി ചു​രു​ക്കി​യെ​ന്നും വെ​ട്ടി​ച്ചു​രു​ക്കി​യ തു​ക പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​മേ​യം രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ത്തോ​ടെ​യ​ല്ലെ​ന്നും എ​ല്ലാ​വ​രും ഇ​ത് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ ക​ക്ഷി​നേ​താ​വ് ടി.​ജെ.​ശ്രീ​ജി​ത്ത് വ്യ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ന് കി​ട്ടേ​ണ്ട​ത് കി​ട്ട​ണ​മെ​ന്നു മാ​ത്ര​മേ ല​ക്ഷ്യ​മു​ള്ളൂ. പ്ലാ​ൻ​ഫ​ണ്ട് പ്ര​തി​സ​ന്ധി​യെ കു​റി​ച്ച് സ​ർ​ക്കാ​റി​ന് ക​ത്ത് ന​ൽ​കു​മ്പോ​ൾ പ്ര​മേ​യ​വും കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം പ്ര​തി​പ​ക്ഷം ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ത്തു. പ്ര​മേ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി സ​ർ​ക്കാ​റി​ന് ക​ത്തു ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു മേ​യ​ർ വി.​കെ. മി​നി​മോ​ളു​ടെ നി​ല​പാ​ട്. തു​ട​ർ​ന്നാ​ണ് വോ​ട്ടി​ങ്ങി​ലേ​ക്ക് നീ​ങ്ങി​യ​ത്. വി​ഷ​യ​ത്തി​ൽ ജൂ​ലൈ 20ന് ​ത​ന്നെ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം ധ​ന​കാ​ര്യ ക​മീ​ഷ​ൻ ഗ്രാ​ൻ​ഡ് ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് അ​റി​യി​ച്ച​താ​യും മേ​യ​ർ വ്യ​ക്ത​മാ​ക്കി.

മു​മ്പേ ക​ത്ത് ന​ൽ​കി -ഭ​ര​ണ​പ​ക്ഷം

പ്ലാ​ൻ ഫ​ണ്ട് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ഓ​രോ ഡി​വി​ഷ​നി​ലും 30 ല​ക്ഷം രൂ​പ ഗ​താ​ഗ​ത​ത്തി​നും 20 ല​ക്ഷം രൂ​പ വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ​ത്തി​നു​മാ​യി അ​നു​വ​ദി​ച്ചു​കൊ​ണ്ട് പ്ര​വൃ​ത്തി ടെ​ൻ​ഡ​ർ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി, അ​നു​പൂ​ര​ക പോ​ഷ​ണം, എ​സ്.​എ​സ്.​കെ, പാ​ലി​യേ​റ്റി​വ്, ഡ​യാ​ലി​സി​സ്, ബ​ഡ്സ് പു​ന​ര​ധി​വാ​സം, അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം തു​ട​ങ്ങി പ​ല പ​ദ്ധ​തി​ക​ളും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണ്. ഇ​തി​നെ​ല്ലാ​മാ​യി 16 കോ​ടി വേ​ണ​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. പ്ലാ​ൻ ഫ​ണ്ടി​ൽ ഭീ​മ​മാ​യ കു​റ​വു​ണ്ടാ​യ​തി​നാ​ൽ ഓ​രോ കൗ​ൺ​സി​ല​ർ​മാ​രു​മാ​ണ് ഉ​ത്ത​രം പ​റ​യേ​ണ്ട​തെ​ന്ന് എ​ലി​സ​ബ​ത്ത് ടീ​ച്ച​ർ പ​റ​ഞ്ഞു. പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച ബി.​ജെ.​പി​യു​ടെ പ്രി​യ പ്ര​ശാ​ന്ത്, ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ത​രേ​ണ്ടി​യി​രു​ന്ന പ്ലാ​ൻ ഫ​ണ്ട് ത​ന്നി​ട്ടി​ല്ലെ​ന്നും അ​ത് വാ​ങ്ങി‍യെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും പ​റ​ഞ്ഞു. പ്ലാ​ൻ ഫ​ണ്ടി​ൽ കു​റ​വു​ണ്ടാ​യ​ത് യാ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ലും ഇ​ത് ബോ​ധ​പൂ​ർ​വ​മോ രാ​ഷ്ട്രീ​യ​പ​ര​മോ ആ​യ തീ​രു​മാ​ന​മ​ല്ലെ​ന്ന് കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. ധ​ന​കാ​ര്യ ക​മീ‍ഷ​ന്‍റെ ടൈ​ഡ് ഫ​ണ്ടും അ​ൺ​ടൈ​ഡ് ഫ​ണ്ടും ല​ഭി​ക്കു​ന്ന​തി​നാ​ൽ ഫ‍ണ്ടി​ലെ കു​റ​വ് ബാ​ധി​ക്കി​ല്ലെ​ന്ന് ആ​ൻ​റ​ണി പൈ​നു​ത​റ​യും ത​ന​ത് ഫ​ണ്ട് വ​ർ​ധി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വ​ഴി ക​ണ്ടെ​ത്തി, ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വി.​പി. ച​ന്ദ്ര​നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KochiLDFopposition
News Summary - Kochi Corporation: Opposition Motion Against Cut in Plan Outlay Rejected by Vote
Next Story