കൊച്ചി കോർപറേഷൻ എൽ.ഡി.എഫിന് എട്ടിടത്ത് മൂന്നാംസ്ഥാനം മാത്രം
text_fieldsകൊച്ചി: കോർപറേഷനിൽ എൽ.ഡി.എഫ് രണ്ടാം സ്ഥാനം നേടിയത് 44 ഇടങ്ങളിലാണെങ്കിൽ ബി.ജെ.പി രണ്ടാമതെത്തിയത് അഞ്ചുഡിവിഷനിൽ മാത്രം. ഭരണം നേടിയ യു.ഡി.എഫ് 25 ഇടങ്ങളിലും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇതിനെല്ലാം പുറമേ രണ്ടിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികൾക്കാണ് രണ്ടാം സ്ഥാനം.
യു.ഡി.എഫ് ഒന്നാമതെത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും എൽ.ഡി.എഫ് രണ്ടാം സ്ഥാനത്താണുള്ളത്. 1,2,3,4,6,8,12,13,16,17, 19,21,22,23,24,25,27,29,30,31,32,33,34,35,36,37,38,29,40,41,42,44,46,47,48,49,51,52,54,59,64,67,69,75 ഡിവിഷനുകളിലാണ് ഇടതുമുന്നണി സ്ഥാനാർഥികൾ രണ്ടാമതെത്തിയത്. 5,9,11,14,18, 43, 50,72 ഡിവിഷനുകളിൽ എൽ.ഡി.എഫിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഫലം വന്നപ്പോൾ വൻ ഭൂരിപക്ഷം നേടിയ യു.ഡി.എഫ് 25 വാർഡുകളിൽ രണ്ടാം സ്ഥാനത്താണ്.
നാലിടങ്ങളിൽ മൂന്നാംസ്ഥാനത്തുമെത്തി. 7,9,10,14,20,18,26,28,45,53,56,57,58, 60,61,62,63,65,66,70,71,72,73, 74, 76 എന്നിവിടങ്ങളിലാണ് യു.ഡി.എഫ് രണ്ടാമതുള്ളത്. അഞ്ച്, 55, 68,75 വാർഡുകളിലാണ് യു.ഡി.എഫ് മൂന്നാംസ്ഥാനത്തേക്ക് വീണത്. ബി.ജെ.പിക്ക് മിക്ക വാർഡിലും മൂന്നാം സ്ഥാനമാണ്. ആകെയുള്ള 76 ഡിവിഷനിൽ 45 ഇടങ്ങളിലാണ് ബി.ജെ.പിക്ക് മൂന്നാം സ്ഥാനം.
അഞ്ച് വാർഡിൽ ബി.ജെ.പി രണ്ടാമതെത്തിയപ്പോൾ 13 ഇടങ്ങളിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. രണ്ടിടങ്ങളിൽ അഞ്ചാം സ്ഥാനവും ഒരിടത്ത് ആറാംസ്ഥാനവുമാണ്.
ഇവിടങ്ങളിൽ ട്വന്റി 20യും സ്വതന്ത്രരുമെല്ലാം ബി.ജെ.പിയെ മറികടന്നിട്ടുണ്ട്. 43, 50, 55, 11, 15 വാർഡിലാണ് എൻ.ഡി.എ രണ്ടാം സ്ഥാനത്തെത്തിയത്. 2,4,7,10,12,14,16,17,22,23,24,25,26,27,28,29,30,31,32,33,34,35,36,37,38,39,41,42,45,46,47,48,49,51,53,54,56,59,60,61,63,64,65,66,67 ഡിവിഷനുകളിൽ എൻ.ഡി.എക്ക് മൂന്നാം സ്ഥാനമാണ്. 1,2,8,19,20,21,44,52,58,62,69,71,76 എന്നീ 13 വാർഡിലാണ് ബി.ജെ.പി നാലാംസ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. 72, 73 ഡിവിഷനുകളിൽ മുന്നണിക്ക് അഞ്ചാംസ്ഥാനവും 68ാം ഡിവിഷനിൽ ആറാംസ്ഥാനവുമേ നേടാനായുള്ളൂ.
കോർപറേഷനിലെ അഞ്ച്, 68 ഡിവിഷനുകളിൽ രണ്ടാംസ്ഥാനത്തെത്തിയത് സ്വതന്ത്രരാണ്. ഡിവിഷൻ അഞ്ച്- ചെറളായിയിൽ മുൻ ബി.ജെ.പി കൗൺസിലറായിരുന്ന, സ്വതന്ത്രയായി മത്സരിച്ച ശ്യാമള എസ്. പ്രഭു 1046 വോട്ടുമായി രണ്ടാമതെത്തി.
68ാം വാർഡിലെ സ്വതന്ത്ര ആഷ്ലി ജേക്കബ് 368 വോട്ടിന് രണ്ടാമതെത്തി. 76 ഡിവിഷനുകളിൽ 47- യു.ഡി.എഫ്, 22- എൽ.ഡി.എഫ്, ആറ്-എൻ.ഡി.എ, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് വിജയിച്ചവരുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

