ഗതാഗതക്കുരുക്ക് ഒഴിയാതെ കീഴ്മാട് സർക്കുലർ റോഡ്
text_fieldsകീഴ്മാട് സർക്കുലർ റോഡിൽ പതിവായി അനുഭവപ്പെടുന്ന ഗതാഗത ക്കുരുക്ക്
ആലുവ: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കീഴ്മാട് സർക്കുലർ റോഡിൽ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. റോഡിന്റെ വീതി ക്കുറവും റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകളുമാണ് വില്ലനാകുന്നത്. രാജഗിരി ആശുപത്രിയിലേക്കുള്ള ആംബുലൻസ് അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ആലുവയിൽനിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് റൂട്ടിനെയും സ്വകാര്യ ബസ് റൂട്ടിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്.
കെ.എസ്.ആർ.ടി.സി റോഡിലെ കുട്ടമശ്ശേരിയിൽനിന്ന് തിരിഞ്ഞ് സ്വകാര്യ ബസ് റൂട്ടിലെ ജി.ടി.എൻ കവലയിലാണ് സർക്കുലർ റോഡ് സംഗമിക്കുന്നത്. പല ഭാഗത്തും മറ്റ് ഗ്രാമീണ റോഡുകൾ സർക്കുലർ റോഡിൽ സംഗമിക്കുന്നുണ്ട്. ആലുവ-പെരുമ്പാവൂർ ദേശസാത്കൃത, സ്വകാര്യ റോഡുകൾക്കിടയിലാണ് കീഴ്മാട് പഞ്ചായത്തിന്റെ കൂടുതൽ പ്രദേശങ്ങളും കിടക്കുന്നത്. അതിനാൽ പ്രധാന സഞ്ചാരമാർഗമാണ് സർക്കുലർ റോഡ്. റോഡിന്റെ വീതി കൂട്ടണമെന്ന് വർഷങ്ങളായി നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, കീഴ്മാട് ഗ്രാമപഞ്ചായത്തോ പൊതുമരാമത്ത് വകുപ്പോ ആവശ്യം ഗൗരവമായി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.