Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുജീവൻ തേടി ‘ജൽ ജീവൻ’ പദ്ധതി

text_fields
bookmark_border
ജില്ലയിൽ പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റിയ അവസ്ഥയിൽ
പുതുജീവൻ തേടി ‘ജൽ ജീവൻ’ പദ്ധതി
cancel

കൊച്ചി: ഗ്രാമീണ വീടുകളിൽ വ്യക്തിഗത ഗാർഹിക ടാപ്പ് കണക്ഷൻ (എഫ്.എച്ച്.ടി.സി) വഴി സുരക്ഷിത കുടിവെള്ളം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘ജൽ ജീവൻ മിഷൻ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ താളം തെറ്റിയ അവസ്ഥയിൽ.

തുടക്കമിട്ടിട്ടും പൂർത്തിയാകാത്ത പദ്ധതികൾ, പൂർത്തിയാക്കിയിട്ടും പ്രവർത്തനക്ഷമമല്ലാത്ത പദ്ധതികൾ, രേഖകളിൽ കണക്ഷൻ ലഭിച്ചെങ്കിലും കുടിവെള്ളം കിട്ടാത്ത കുടുംബങ്ങൾ എന്നിവയൊക്കെയാണ് ജില്ലയിൽ പദ്ധതിയുടെ ബാക്കിപത്രം.

ജില്ലയിലെ 6,16,973 കുടുംബങ്ങളിൽ 4,09,713 കുടുംബങ്ങൾക്കും ടാപ്പ് കണക്ഷൻ നൽകി എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ, കുടിവെള്ളത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ് നിരവധി കുടുംബങ്ങൾ.

ജൽ ജീവൻ മിഷൻ പദ്ധതി

ഓരോ ഗ്രാമീണ വ്യക്തിക്കും പ്രതിദിനം 55 ലിറ്റർ ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ആഗസ്റ്റ് 15നാണ് പദ്ധതിക്ക് തുടക്കിട്ടത്. 2024 ആകുമ്പോഴേക്കും ഗ്രാമീണ ഇന്ത്യയിലെ എല്ലാ വീടുകളിലും വ്യക്തിഗത ഗാർഹിക ടാപ്പ് കണക്ഷനുകൾ വഴി കുടിവെള്ളം എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പിന്നീട് പദ്ധതി കാലാവധി 2028 വരെ നീട്ടി. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിൽ കേരളത്തിലെ 14 ജില്ലകളിലും കേരള ജല അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 39,07,419 കുടുംബങ്ങൾക്ക് ടാപ്പ് കണക്ഷൻ നൽകിയതായാണ് കണക്ക്.

കണക്ഷനുണ്ട്, വെള്ളമില്ല

പദ്ധതി പ്രകാരം കണക്ഷൻ നൽകിയതായി രേഖകളിൽ ഉണ്ടെങ്കിലും കുടിവെള്ളം ലഭിക്കാത്ത 16,545 കുടുംബങ്ങൾ ജില്ലയിലുണ്ട്. സംസ്ഥാനതലത്തിൽ ഇത്തരം കുടുംബങ്ങളുടെ എണ്ണം 8,30,245 ആണ്. ജൽ ജീവൻ മിഷനിൽ ഉൾഴപ്പെടുത്തിയ കുടിവെള്ള പദ്ധതികളുടെ വിവിധ ഘടകങ്ങൾ വ്യത്യസ്ത പാക്കേജുകളിലായി ഒരേ സമയം നടപ്പിലാക്കുന്നതാണ് രീതി. കണക്ഷനുകൾ നൽകിയിട്ടുണ്ടെങ്കിലും അനുബന്ധ പ്രവൃത്തികൾ പൂർത്തിയാകാത്തതാണ് കുടിവെള്ളം എത്തുന്നത് വൈകാൻ കാരണം.

ജലശുദ്ധീകരണ ശാലകൾ, പമ്പിങ് സ്റ്റേഷനുകൾ, സംഭരണികൾ, പ്രധാന വിതരണ പൈപ്പ് ലൈനുകൾ എന്നിവയുടെ നിർമാണം നിലവിൽ വിവിധ ഘട്ടങ്ങളിലാണ്. ഇവ സമയബന്ധിതമായി പൂർത്തീകരിച്ച് ജലവിതരണം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുന്നു. എന്നാൽ, എന്ന് പൂർത്തിയാകുമെന്നോ, കണക്ഷൻ ലഭിച്ച് കാത്തിരിക്കുന്ന 16,000ലധികം കുടുംബങ്ങൾക്ക് എന്ന് കുടിവെള്ളം എത്തിക്കാനാകുമെന്നോ വ്യക്തതയില്ല.

പൂ​ർ​ത്തി​യാ​കാ​തെ 33 പ​ദ്ധ​തി​ക​ൾ

ജ​ൽ ജീ​വ​ൻ മി​ഷ​ന്​ കീ​ഴി​ൽ 33 പ​ദ്ധ​തി​ക​ളാ​ണ്​ ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​മാ​യി ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്. 60ഓ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന്​ കു​ടും​ബ​ങ്ങ​ൾ​ക്ക്​ പ്ര​യോ​ജ​നം ല​ഭി​ക്കേ​ണ്ട​വ​യാ​ണ്​ ഈ ​പ​ദ്ധ​തി​ക​ൾ. പാ​മ്പാ​ക്കു​ട, ആ​ല​ങ്ങാ​ട്, ക​ടു​ങ്ങ​ല്ലൂ​ർ, ക​രു​മാ​ലൂ​ർ, കു​ന്നു​ക​ര, അ​യ്യ​മ്പു​ഴ, മ​ല​യാ​റ്റൂ​ർ-​നീ​ലീ​ശ്വ​രം, കാ​ല​ടി, കാ​ഞ്ഞൂ​ർ, ശ്രീ​മൂ​ല​ന​ഗ​രം, നെ​ടു​മ്പാ​ശ്ശേ​രി, പാ​റ​ക്ക​ട​വ്, ചെ​ങ്ങ​മ​നാ​ട്, ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ർ, മ​ഞ്ഞ​പ്ര, തു​റ​വൂ​ർ, അ​ശ​മ​ന്നൂ​ർ, മു​ട​ക്കു​ഴ, വേ​ങ്ങൂ​ർ, പാ​യി​പ്ര, രാ​യ​മം​ഗ​ലം, വെ​ങ്ങോ​ല, ക​ള​വ​ള​ങ്ങാ​ട്, കീ​രം​പാ​റ, കു​ട്ട​മ്പു​ഴ, പ​ല്ലാ​രി​മം​ഗ​ലം, പോ​ത്താ​നി​ക്കാ​ട്, പി​ണ്ടി​മ​ന, ആ​മ്പ​ല്ലൂ​ർ, എ​ട​ക്കാ​ട്ടു​വ​യ​ൽ, മ​ണീ​ട്, മു​ള​ന്തു​രു​ത്തി, ചോ​റ്റാ​നി​ക്ക​ര, പൂ​തൃ​ക്ക, തി​രു​വാ​ണി​യൂ​ർ, വ​ട​വു​കോ​ട്​-​പു​ത്ത​ൻ​കു​രി​ശ്, ഉ​ദ​യം​​പേ​രൂ​ർ, ആ​ര​ക്കു​ഴ, ആ​വോ​ലി, ആ​യ​വ​ന, ക​ല്ലൂ​ർ​ക്കാ​ട്, മ​ഞ്ഞ​ള്ളൂ​ർ, മാ​റാ​ടി, പാ​മ്പാ​ക്കു​ട, രാ​മ​മം​ഗ​ലം, വാ​ള​കം, ഇ​ല​ഞ്ഞി, തി​രു​മാ​റാ​ടി, പു​ത്ത​ൻ​കു​രി​ശ്, ചേ​ന്ദ​മം​ഗ​ലം, ഏ​ഴി​ക്ക​ര, കോ​ട്ടു​വ​ള്ളി, ഐ​ക്ക​ര​നാ​ട്, കു​ന്ന​ത്തു​നാ​ട്, മ​ഴു​വ​ന്നൂ​ർ, ചൂ​ർ​ണി​ക്ക​ര, എ​ട​ത്ത​ല, കീ​ഴ്മാ​ട്, നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ പ​ദ്ധ​തി​ക​ൾ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jal Jeevan Mission in Kerala: Implementation Lulls and Unfinished Projects Trouble Districts
Next Story