ഓണ്‍ലൈന്‍ വ്യാപാര വെല്ലുവിളി: കോര്‍പറേറ്റ് കമ്പനി രൂപവത്കരണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
text_fieldsകേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഓണ്‍ലൈൻ കമ്പനികളുടെ തള്ളിക്കയറ്റത്തിൽ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യത്തിൽ പ്രതിസന്ധിയെ മറികടക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഓണ്‍ലൈൻ കോര്‍പറേറ്റ് കമ്പനി രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കള്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങൾ മാത്രമായിരിക്കും കമ്പനിയുടെ ഓഹരി ഉടമകൾ. ഓഹരി ഉടമകള്‍ക്ക് മാത്രമായിരിക്കും കമ്പനിയിൽനിന്ന് സാധനങ്ങൾ വാങ്ങാനാവുകയെന്നും ഇതിലൂടെ ഓഹരി ഉടമകള്‍ക്ക് കുറഞ്ഞ മുതൽമുടക്കിൽ 25 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകും. ഇതിലൂടെ ഓണ്‍ലൈൻ കമ്പനികളുമായി കേരളത്തിലെ വ്യാപാരികള്‍ക്കും മത്സരിക്കാനാവുമെന്നും രാജു അപ്സര പറഞ്ഞു.
ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.ജെ. ഷാജഹാൻ, കെ.വി. അബ്ദുൽ ഹമീദ്, കെ.കെ. വാസുദേവൻ, കെ. അഹമ്മദ് ഷെറീഫ്, സംസ്ഥാന സെക്രട്ടറിമാരായ എസ്. ദേവരാജൻ, ബാബു കോട്ടായിൽ, സണ്ണി പൈമ്പിള്ളിൽ, പി.കെ. ബാപ്പു ഹാജി, വി.എം. ലത്തീഫ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. സബിൽ രാജ്, അഡ്വ. എ.ജെ. റിയാസ്, ജില്ല ട്രഷറർ സി.എസ്. അജ്മൽ, ജില്ല വൈസ് പ്രസിഡന്റ് എം.സി. പോൾസൺ, യൂത്ത് വിങ് ജില്ല പ്രസിഡന്റ് കെ.എസ്. നിഷാദ്, വനിത വിങ് ജില്ല പ്രസിഡന്റ് സുബൈദ നാസർ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സംസ്ഥാന ട്രഷറർ എം.കെ. തോമസ് കുട്ടി ചൊല്ലിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

