Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകേരളോത്സവത്തിന്​...

കേരളോത്സവത്തിന്​ തുടക്കം

text_fields
bookmark_border
കേരളോത്സവത്തിന്​ തുടക്കം
cancel
camera_alt

മൂവാറ്റുപുഴ നഗരസഭ കേരളോത്സവം ചെയര്‍മാന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്യുന്നു

മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്റെ സ​ഹാ​യ​ത്തോ​ടെ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച കേ​ര​ളോ​ത്സ​വം ചെ​യ​ര്‍മാ​ന്‍ പി.​പി. എ​ല്‍ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​സ് കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി​നി ബി​ജു, പി.​എം. അ​ബ്ദു​ൽ സ​ലാം, നി​സ അ​ഷ​റ​ഫ് കൗ​ണ്‍സി​ല​ര്‍മാ​രാ​യ കെ.​ജി. അ​നി​ല്‍ കു​മാ​ര്‍, പി.​വി. രാ​ധാ​കൃ​ഷ്ണ​ന്‍, വി.​എ. ജാ​ഫ​ര്‍ സാ​ദി​ഖ്, ജോ​ളി മ​ണ്ണൂ​ര്‍, ജോ​യി​സ് മേ​രി ആ​ന്റ​ണി, ന​ജി​ല ഷാ​ജി, അ​മ​ല്‍ ബാ​ബു, പി.​എം. സ​ലിം, കെ. ​രാ​ജ​ന്‍ ബാ​ബു, പി.​എ. സു​ബൈ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ക്ല​ബു​ക​ളും വാ​ർ​ഡ് ക​ലാ​കാ​യി​ക സ​മി​തി​ക​ൾ നാ​മ​നി​ർ​ദേ​ശം ചെ​യ്ത അം​ഗ​ങ്ങ​ളും സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഫു​ട്ബാ​ള്‍ മ​ത്സ​ര​ത്തി​ല്‍ ഫാ​ന്‍ജാ​സ് മൂ​വാ​റ്റു​പു​ഴ​യും വ​ടം​വ​ലി​യി​ല്‍ ബ്ര​ദേ​ഴ്സ് കു​ര്യ​ന്‍മ​ല​യും ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ മി​ഡ്​​ലാ​ൻ​ഡ്​ മൂ​വാ​റ്റു​പു​ഴ​യും പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ല്‍ ടി.​എ​സ്. അ​രു​ണ്‍, നൂ​റ് മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും ലോ​ങ്​​ജം​പി​ലും ഡാ​നി ത​ങ്ക​ച്ച​നും ജി​ല്ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി.

പാ​യി​പ്ര: പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. പേ​ഴ​ക്കാ​പ്പി​ള്ളി ഇ​ലാ​ഹി​യ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ മാ​ത്യൂ​സ് വ​ർ​ക്കി നി​ർ​വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ക്കീ​ർ ഹു​സൈ​ൻ സം​സാ​രി​ച്ചു. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ കോ​സ്മോ​സ് എ​സ് വ​ള​വ് ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് ക്രി​ക്ക​റ്റ് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഷാ​ഫി ട്രോ​ഫി കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moovattuupuzha
News Summary - Kerala festival begins
Next Story