കാപ്പ പ്രതി പിടിയിൽ
text_fieldsമഹേന്ദ്രൻ
കൊച്ചി: നഗരത്തിൽ പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭംഗം വരുത്തിയ കാപ്പ പ്രതിയെ പിടികൂടി ജയിലിൽ അടച്ചു. സിറ്റിയിലും പരിസര പ്രദേശങ്ങളിലുമായി 15 നടുത്ത് പിടിച്ചുപറി, മോഷണം, കവർച്ച, മയക്കുമരുന്ന് തുടങ്ങിയ കേസുകളിൽ പ്രതിയായ എറണാകുളം ഗാന്ധിനഗർ ഉദയ കോളനിയിലെ ഹൗസ് നമ്പർ 91ൽ മഹേന്ദ്രനാണ് (24) പിടിയിലായത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറുടെ കരുതൽ തടങ്കൽ ഉത്തരവുപ്രകാരമാണ് നടപടി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

