കളരിപ്പയറ്റ്: അങ്കം കുറിക്കാൻ എത്തിയവരിൽ അഞ്ച് കുടുംബങ്ങളിൽ നിന്നുള്ള 11 പേരും
text_fieldsകളരിപ്പയറ്റിന് എത്തിയവർ
ഫോർട്ട്കൊച്ചി : അങ്കത്തട്ടിൽ അങ്കം കുറിക്കുവാനെത്തിയത് അഞ്ച് വീടുകളിൽ നിന്നുമായി 11 സഹോദരങ്ങൾ. ഇതാദ്യമായാണ് ഒരു മത്സരത്തിൽ ഇത്രയും സഹോദരങ്ങൾ പോരിന് ഇറങ്ങുന്നത്. അരൂകുറ്റി വടുതല വടക്കേ കളത്തേഴത്ത് വീട്ടിൽ അബൂബക്കർ- അഫ്സിന ദമ്പതികളുടെ മക്കളായ ഹാമിദ് അമദാനി, ഹംദ ഹനാൻ , ഹുദാ ഹനാൻ എന്നീ മൂന്ന് സഹോദരങ്ങളും ചന്തിരൂർ ചിറയിൽ അജ്മൽ - ഷജീല ദമ്പതികളുടെ മക്കളായ ആഷിഖ് അജ്മൽ , മുഹമ്മദ് അയാനും വടുതല മാവേലിൽ ഷമീർ - ജസീന ദമ്പതികളുടെ മക്കളായ അൻസ ഫാത്തിമ , ദിൽഷാദും വടുതല പാർക്കിൽ ഫാസിൽ - ജാസ്മിൻ ദമ്പതികളുടെ മക്കളായ ഹദിയ ബിൻത് ഫാസിൽ - ഫായിസ് ബിൻ ഫാസിലും അരൂക്കുറ്റി വാഴത്താറ്റ് ചിറയിൽ നിഹാൽ നിയാസും ഹിലാൽ മുഹമ്മദും അങ്കകളത്തിൽ പോരിന് ഇറങ്ങി.
അരുക്കുറ്റി, ചന്തിരൂർ സ്വദേശികളാണെങ്കിലും ഇവർ കളരി അഭ്യസിക്കുന്നത് മട്ടാഞ്ചേരി ചുള്ളിക്കലുള്ള ടി.എം.ഐ കളരിയുടെ കീഴിൽ ഉബൈദ് ഗുരുക്കളുടെ ശിക്ഷണത്തിലാണ്. മിക്കവരും മെഡലുകൾ കഴുത്തിലണിഞ്ഞാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

