മോഷണം: കാപ്പ കേസ് പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
text_fieldsജോമോൻ
കൊച്ചി: പാലാരിവട്ടം ഭാഗത്തെ വീട്ടിൽനിന്ന് ഒന്നേകാൽ ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. തൃശൂർ മാള സ്വദേശി കൊടിയൻവീട്ടിൽ ജോമോനാണ് (38) 24 മണിക്കൂറിനകം പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചയാണ് ഹോട്ടൽ മാനേജറായ പരാതിക്കാരൻ കുടുംബമായി താമസിക്കുന്ന പാലാരിവട്ടം ബൈപാസിനു സമീപത്തെ വാടകവീട്ടിൽ മോഷണം നടന്നത്.
ബാഗിലാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന ഹോട്ടലിലെ കലക്ഷൻ തുകയാണ് കവർന്നത്. വിവരം അറിഞ്ഞയുടനെ പരാതി സ്വീകരിച്ച് കേസെടുത്ത പാലാരിവട്ടം പൊലീസ് സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ആലുവ ഭാഗത്തുള്ള ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷണമുതലായ പണം ഇയാളിൽനിന്ന് കണ്ടെടുത്തു. നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം തൃശൂർ റൂറൽ ജില്ലയിൽനിന്ന് ഒക്ടോബറിൽ നാടുകടത്തിയതാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

