Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightജോബിക്ക്​ ജീവിക്കാം;...

ജോബിക്ക്​ ജീവിക്കാം; നിങ്ങൾ കനിഞ്ഞാൽ

text_fields
bookmark_border
ജോബിക്ക്​ ജീവിക്കാം; നിങ്ങൾ കനിഞ്ഞാൽ
cancel
camera_alt

​ജോ​ബി

വ​ർ​ഗീ​സ്

കൊ​ച്ചി: ഇ​രു വൃ​ക്ക​ക​ളു​ടെ​യും​ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ല​ച്ച യു​വാ​വ്​ ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​ൻ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​പ്പ്​ തു​ട​രു​ന്നു. കു​ന്ന​ത്തു​നാ​ട്​ പ​ഞ്ചാ​യ​ത്ത്​ പ​ത്താം വാ​ർ​ഡി​ൽ വ​ല​മ്പൂ​ർ അ​യ്യ​ന​ത്ത്​ കാ​വി​ന്​ സ​മീ​പം താ​മ​സി​ക്കു​ന്ന ജോ​ബി വ​ർ​ഗീ​സ്​ (45) ആ​ണ്​ വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക്​ സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്ന​ത്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്​​തു​വ​ന്ന ജോ​ബി​ക്ക്​ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ർ​ന്ന്​ പ​ത്ത്​ മാ​സം മു​മ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​രു വൃ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

നി​ല​വി​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന്​ ഡ​യാ​ലി​സി​സ്​ വീ​തം ചെ​യ്യു​ന്നു​ണ്ട്. വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ മാ​ത്ര​മാ​ണ്​ പോം​വ​ഴി എ​ന്നാ​ണ്​ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്.

ജോ​ബി​യു​ടെ ഭാ​ര്യ വൃ​ക്ക ന​ൽ​കാ​ൻ സ​ന്ന​ദ്ധ​യാ​ണ്. എ​ന്നാ​ൽ, ശ​സ്ത്ര​ക്രി​യ​ക്കും ദീ​ർ​ഘ​കാ​ല ചി​കി​ത്സ​ക്കും 30 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ്​ വ​രും. ഇ​ത്​ ജോ​ബി​യു​ടെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്​ താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. ചി​കി​ത്സാ ചെ​ല​വ്​ ക​ണ്ടെ​ത്താ​ൻ പി.​വി. ശ്രീ​നി​ജ​ൻ എം.​എ​ൽ.​എ, മു​ൻ എം.​എ​ൽ.​എ വി.​പി. സ​ജീ​ന്ദ്ര​ൻ, കു​ന്ന​ത്തു​നാ​ട്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ എ.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ്​ തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല സി​ജു ചെ​യ​ർ​മാ​നു​മാ​യി ചി​കി​ത്സ സ​ഹാ​യ​നി​ധി​ക്ക്​ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മി​തി ട്ര​ഷ​റ​ർ ​എം.​എം. ജോ​ണി (ഫോ​ൺ: 9526028523)യു​ടെ​യും ജോ​ബി വ​ർ​ഗീ​സി​ന്‍റെ​യും പേ​രി​ൽ സൗ​ത്ത്​ ഇ​ന്ത്യ​ൻ ബാ​ങ്ക്​ പ​ട്ടി​മ​റ്റം ശാ​ഖ​യി​ൽ സം​യു​ക്​​ത അ​ക്കൗ​ണ്ടും തു​റ​ന്നു. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 0636053000007351. ഐ.​എ​ഫ്.​എ​സ്.​സി: എ​സ്.​ഐ.​ബി.​എ​ൽ0000636.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newshelpKochhelth
News Summary - Joby can live; if you are kind.
Next Story