Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഏഴ് ലക്ഷത്തിന്‍റെ...

ഏഴ് ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരന്‍ പിടിയില്‍

text_fields
bookmark_border
ഏഴ് ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാരന്‍ പിടിയില്‍
cancel
camera_alt

അ​മ​ല്‍  

കൊ​ച്ചി: ജ്വ​ല്ല​റി​യി​ല്‍നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. എ​റ​ണാ​കു​ളം വ​ള​യം​ചി​റ സ്വ​ദേ​ശി അ​മ​ല്‍ എ​സ്. കു​മാ​റി (29)നെ​യാ​ണ് എ​ള​മ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ട​പ്പ​ള്ളി മാ​ര്‍ക്ക​റ്റ് റോ​ഡി​ലു​ള്ള റീ​ഗ​ല്‍ ജ്വ​ല്ല​റി​യി​ല്‍ നി​ന്നു​മാ​ണ് 40 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍ണ​മാ​ല​യും 12.30 ഗ്രാം ​വ​രു​ന്ന സ്വ​ര്‍ണ പാ​ദ​സ​ര​വും ഉ​ള്‍പ്പെ​ടെ ഏ​ക​ദേ​ശം ഏ​ഴു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 52.30 ഗ്രാം ​സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​ത്. ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് പ്ര​തി. 2025 ന​വം​ബ​ര്‍ ഒ​ന്നി​ന് റീ​ഗ​ല്‍ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് അ​ഞ്ചു പ​വ​ന്‍റെ മാ​ല​യും ഒ​ന്ന​ര പ​വ​ന്‍റെ ഒ​രു ജോ​ഡി പാ​ദ​സ്വ​ര​വും ക​സ്റ്റ​മേ​ഴ്‌​സ് അ​ഡ്വാ​ന്‍സ് ബു​ക്ക് ചെ​യ്ത ഓ​ര്‍ഡ​ര്‍ ബോ​ക്‌​സി​ല്‍ നി​ന്നും എ​ടു​ത്ത​ശേ​ഷം പ​ക​രം ഏ​ക​ദേ​ശം അ​തേ തൂ​ക്ക​ത്തി​ലു​ള്ള റോ​ള്‍ഡ് ഗോ​ള്‍ഡ് മാ​ല​യും ഒ​രു ജോ​ഡി പാ​ദ​സ​ര​വും ഇ​ട​പ്പ​ള്ളി​യി​ലു​ള്ള ഫാ​ന്‍സി സ്റ്റോ​റി​ല്‍ നി​ന്നും വാ​ങ്ങി ഓ​ര്‍ഡ​ര്‍ ബോ​ക്‌​സി​ല്‍ വ​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ജ്വ​ല്ല​റി​യി​ല്‍ നി​ന്നെ​ടു​ത്ത ആ​റ​ര പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണം ഇ​ട​പ്പ​ള്ളി​യി​ലു​ള്ള സ്വ​കാ​ര്യ ഫി​നാ​ന്‍സ് സ്ഥാ​പ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യി അ​ഞ്ചു ല​ക്ഷം രൂ​പ​ക്ക് വി​ല്‍ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeeKochi newsMalayalam News
News Summary - Jeweller's employee arrested for stealing gold ornaments worth Rs. 7 lakh
Next Story