Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightജപ്പാൻ കുടിവെള്ള...

ജപ്പാൻ കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി; ജലവിതരണം മുടങ്ങി

text_fields
bookmark_border
ജപ്പാൻ കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി; ജലവിതരണം മുടങ്ങി
cancel
camera_alt

അ​രൂ​ർ കെ​ൽ​ട്രോ​ൺ ജ​ങ്​​ഷ​നി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ്

പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു

അ​രൂ​ർ: അ​രൂ​രി​ൽ ജ​പ്പാ​ൻ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ള വി​ത​ര​ണം വീ​ണ്ടും നി​ല​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ ഒ​ന്നാം തീ​യ​തി നി​ർ​ത്തി​യ കു​ടി​വെ​ള്ളം അ​ഞ്ചി​നാ​ണ്​ പു​നഃ​സ്ഥാ​പി​ച്ച​ത്. ആ​റി​ന്​ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കു​ടി​വെ​ള്ളം വീ​ണ്ടും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

കെ​ൽ​ട്രോ​ൺ ക​വ​ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. ദി​വ​സ​ങ്ങ​ളാ​യി ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന​തി​നാ​ൽ കു​ടി​വെ​ള്ളം കു​റ​ച്ച് ന​ഷ്ട​പ്പെ​ട്ടാ​ലും മു​ഴു​വ​നാ​യി പ​മ്പി​ങ്​ നി​ർ​ത്തി​വെ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. കു​ടി​വെ​ള്ള ചോ​ർ​ച്ച​ക്കൊ​പ്പം ത​ന്നെ പ​മ്പി​ങ് തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു.

ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കു​ടി​വെ​ള്ളം ഏ​റെ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും അ​രൂ​ർ ജ​പ്പാ​ൻ കു​ടി​വെ​ള്ള വാ​ട്ട​ർ ടാ​ങ്കി​ൽ കു​റെ​യെ​ങ്കി​ലും നി​റ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞു.

പു​തി​യ പൈ​പ്പ് പൊ​ട്ടി​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ര​ണ്ടു​ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Japan drinking water pipe
News Summary - Japan drinking water pipe bursts again; The water supply was interrupted
Next Story