ഐലൻഡ് ജെട്ടിയിൽ ബോട്ടുകൾ അടുപ്പിക്കാത്തതിൽ പ്രതിഷേധം
text_fieldsഐലൻഡ് ഗുഡ്സ് ഷെഡ് ജെട്ടിയിൽ ടൂറിസ്റ്റ് ബോട്ട് കെട്ടിയിരിക്കുന്നു
മട്ടാഞ്ചേരി: അറ്റകുറ്റപ്പണി കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിട്ടും കൊച്ചി തുറമുഖത്തെ ഐലൻഡ് ഗുഡ്സ് ഷെഡ് ജെട്ടിയിൽ ബോട്ടുകൾ അടുപ്പിക്കാത്തതിൽ യാത്രക്കാർക്ക് പ്രതിഷേധം. തുറമുഖത്തേക്ക് ആയിരക്കണക്കിന് തൊഴിലാളികൾ ആശ്രയിച്ചിരുന്ന ജെട്ടിയാണിത്. രണ്ടുവർഷം മുമ്പ് യാത്രക്കാർ പ്രവേശിച്ചിരുന്ന ഭാഗത്തെ വലിയ സ്ലാബ് തകർന്ന് യാത്രക്കാരടക്കം കായലിൽ വീണിരുന്നു. ഇതിനുശേഷം ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ എറണാകുളം വാർഫിന് സമീപത്തെ എംബാർക്കേഷൻ ജെട്ടിയിലാണ് അടുപ്പിക്കുന്നത്.
സ്ലാബിനുപകരം ഇരുമ്പുഷീറ്റ് സ്ഥാപിച്ച് ജെട്ടി സഞ്ചാരയോഗ്യമാക്കിയിട്ടും ഇതുവരെ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഇവിടെ അടുപ്പിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. എംബാർക്കേഷൻ ജെട്ടിയിൽ ബോട്ടടുപ്പിക്കുമ്പോൾ ജോലിസ്ഥലത്തേക്ക് ഏറെ ചുറ്റിത്തിരിഞ്ഞ് നടക്കണമെന്നാണ് തൊഴിലാളികൾ പറയുന്നത്. ജെട്ടിയിൽ ഇപ്പോൾ ടൂറിസ്റ്റ് ബോട്ടുകളാണ് അടുപ്പിക്കുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഗുഡ്സ് ഷെഡ് ജെട്ടിയിൽ അടുപ്പിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

