Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ പരാതികളും പ്രചരണങ്ങളും അന്വേഷിക്കണം: ബി എൽ എം സൊസൈറ്റി

text_fields
bookmark_border
വ്യാജ പരാതികളും പ്രചരണങ്ങളും അന്വേഷിക്കണം: ബി എൽ എം സൊസൈറ്റി
cancel

കൊച്ചി: ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപറേറ്റീവ് സൊസൈറ്റിക്കെതിരെ വ്യാജപരാതികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും (ഡി.ജി.പി.) പരാതി നൽകി ബി.എൽ.എം സൊസൈറ്റി.

പ്രചരിപ്പിക്കപ്പെടുന്ന രേഖകളുടെയും വാർത്തകളുടെയും ഉറവിടവും ആധികാരികതയും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നാണ് സൊസൈറ്റിയുടെ പ്രധാന ആവശ്യം. സൊസൈറ്റിക്കെതിരെ സമീപകാലത്ത് പ്രചരിക്കുന്ന ചില രേഖകളും വാർത്തകളും ഔദ്യോഗിക കണക്കുകളോടും രേഖകളോടും പൊരുത്തപ്പെടുന്നില്ലെന്നാണ് പരാതിയിലെ ആരോപണം. വിവിധ വകുപ്പ് മേധാവികൾ നൽകിയതാണെന്ന് അവകാശപ്പെടുന്ന രേഖകളും വിവരങ്ങളും ഉദ്ധരിച്ച് ഓൺലൈൻ, സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിക്കുന്നതായും ഇത് അംഗങ്ങളിലും നിക്ഷേപകരിലും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നതായും സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

സൊസൈറ്റിയുടെ സാമ്പത്തിക രേഖകളും ബാങ്ക് ഇടപാടുകളും ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചായിരിക്കണം തുടർനടപടികൾ സ്വീകരിക്കേണ്ടതെന്നും നിയമപരമായ നടപടികൾ സുതാര്യമായും നിഷ്പക്ഷമായും മുന്നോട്ടുപോകണമെന്നും ബി.എൽ.എം സൊസൈറ്റി ആവശ്യപ്പെട്ടു. അംഗങ്ങളുടെയും നിക്ഷേപകരുടെയും ജീവനക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, വസ്തുതകളുടെ അടിസ്ഥാനത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സൊസൈറ്റി പരാതിയിൽ അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Investigate False Complaints and Propagandas: BLM Society
Next Story