ബസുകളിൽ പരിശോധന; മദ്യപിച്ച സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ
text_fieldsമട്ടാഞ്ചേരി: തോപ്പുംപടിയിൽ വഴിയാത്രികൻ അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചു മരിച്ച സംഭവത്തെ തുടർന്ന് ബസുകളിൽ പരിശോധന ശക്തമാക്കി. രണ്ട് സ്വകാര്യ സ്കൂളുകളിലെ ബസ്, മിനി വാൻ ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചതായി പൊലീസ് കണ്ടെത്തി. പള്ളുരുത്തി മേഖലയിലെ രണ്ട് പ്രധാന സ്വകാര്യ സ്കൂളുകളിലെ ഡ്രൈവർമാരാണ് പരിശോധനയിൽ പിടിക്കപ്പെട്ടത്. ഇവർക്കെതിരെ പൊലീസ് നടപടിയെടുത്തു. രണ്ട് ദിവസങ്ങളിലായി പശ്ചിമ കൊച്ചി മേഖലയിൽനിന്ന് 280 ഓളം ബസുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. ഞായറാഴ്ച നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ഒരാൾക്കെതിരെയും അമിത വേഗത്തിൽ ബസ് ഓടിച്ചതിന് രണ്ട് പേർക്കെതിരെയും കേസെടുത്തു. കൂടാതെ വിവിധ ന്യൂനതകൾ കണ്ട പതിനേഴ് ബസുകൾക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. 148 ബസുകളിലാണ് ഞായറാഴ്ച പരിശോധന നടത്തിയത്. തിങ്കളാഴ്ച 135 സ്വകാര്യ ബസുകൾ പൊലീസ് പരിശോധിച്ചു. ഏഴ് ബസുകൾക്കെതിരെ പിഴ ചുമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

