125ന്റെ നിറവിൽ ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി
text_fieldsഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി കെട്ടിടം
മട്ടാഞ്ചേരി: രാജ്യത്തെ ആദ്യകാല വാണിജ്യ സംഘടനകളിലൊന്നായ ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി നൂറ്റിയിരുപത്തിയഞ്ചിെൻറ നിറവിൽ. കേരളത്തിലെ പ്രധാന തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്ന മട്ടാഞ്ചേരിയിൽ നടന്ന ഒരു തർക്കത്തിൽനിന്നാണ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ തുടക്കം. 'ദ കൊച്ചിൻ നേറ്റിവ് മർച്ചന്റ്സ് അസോസിയേഷൻ' പേരിലാണ് 1897ൽ സംഘടന ആദ്യം പ്രവർത്തനം ആരംഭിച്ചത്. അബ്ദുൽ സക്കർ ഹാജി ഈസാ സേട്ടായിരുന്നു ആദ്യ പ്രസിഡന്റ്. 15 വർഷം ഈ പേരിൽ സംഘടനയുടെ പ്രവർത്തനം തുടർന്നു. 1912 ജനുവരി 12ന് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് എന്ന പുതിയ പേരിലേക്ക് മാറ്റി. കാലാനുഗതമായി ഇൻഡസ്ട്രി എന്ന വാക്കുകൂടി പേരിൽ ഉൾപ്പെടുത്തി.
ഇന്ത്യൻ വ്യാപാരികളിൽനിന്ന് വാങ്ങുന്ന വസ്തുക്കൾക്കും ഇറക്കുമതി ചെയ്യുന്നവക്കും വിദേശ ഏജന്റുമാർ തന്നെ ചരക്കുകൂലി നിശ്ചയിച്ചിരുന്ന സമ്പ്രദായമായിരുന്നു ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്നത്. ഏജന്റുമാർ ഈടാക്കിയിരുന്ന ഉയർന്നകൂലി കച്ചവടക്കാർക്ക് വലിയനഷ്ടം സൃഷ്ടിച്ചിരുന്നു. ചരക്കുകൂലി കുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം ഏജന്റുമാർ അവഗണിച്ചു. ഇതോടെയാണ് കച്ചവടത്തിെൻറ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ സംഘടന അനിവാര്യമാണെന്ന ചിന്ത വ്യാപാരികളിൽ ഉടലെടുത്തത്. സംഘടനയുടെ രൂപവത്കരണത്തിനും ഈ കൂട്ടായ്മ വഴിയൊരുക്കി.
കേരളവർമ തമ്പുരാനായിരുന്നു രാജ്യം സ്വാതന്ത്ര്യം നേടിയശേഷമുള്ള ആദ്യ പ്രസിഡന്റ്. 1968ൽ പ്രവർത്തനം മട്ടാഞ്ചേരിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. കൊച്ചിയുടെ വാണിജ്യ മേഖലയുടെ വളർച്ചക്കൊപ്പം നഗരത്തിെൻറ സാമൂഹികജീവിതത്തിെൻറ വികസനത്തിനും നിരവധി സംഭാവനകൾ ചേംബർ ചെയ്തിട്ടുണ്ട്.
കൊച്ചിൻ കോളജ് സ്ഥാപിക്കാനും ചേംബർ മുൻകൈയെടുത്തു. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുട്ടികളുടെ വാർഡ് സ്ഥാപിച്ചതുൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി. വികാസ് അഗർവാൾ പ്രസിഡൻറും അരുൺ ഡേവിഡ് മൂക്കൻ വൈസ് പ്രസിഡന്റുമായ കമ്മിറ്റിയാണ് നിലവിലെ സാരഥികൾ. അനു ജോസഫാണ് ചേംബർ സെക്രട്ടറി. ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾ ശനിയാഴ്ച വൈകീട്ട് ഏഴിന് ലെ-മെറിഡിയനിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

