അനധികൃത വഴിയോരക്കച്ചവട സ്ഥാപനങ്ങൾ നീക്കം ചെയ്തുതുടങ്ങി
text_fieldsതൃക്കാക്കര നഗരസഭ പരിധിയിലെ അനധികൃത വഴിയോരകച്ചവട സ്ഥാപനങ്ങൾ അധികൃതർ നീക്കംചെയ്യുന്നു
കാക്കനാട്: ഹൈകോടതി നിർദേശപ്രകാരം തൃക്കാക്കര നഗരസഭ പരിധിയിലെ 118 അനധികൃത വഴിയോരക്കച്ചവട സ്ഥാപനങ്ങൾ അധികൃതർ നീക്കംചെയ്തു. ബുധനാഴ്ച അർധരാത്രി ആരംഭിച്ച പ്രത്യേക പരിശോധനയിൽ കാക്കനാട്, സീപോർട്ട്-എയർപോർട്ട് റോഡ്, സിവിൽ ലൈൻ, ഐ.എം.ജി ജങ്ഷൻ, മാവേലിപുരം, എൻ.ജി.ഒ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ നിന്നായി 118 തട്ടുകടകളും രാഷ്ട്രീയ പാർട്ടികളുടേതടക്കം നിരവധി കൊടിമരങ്ങളും പരസ്യ ബോർഡുകളും നഗരസഭ സ്ക്വാഡ് പൊളിച്ചുമാറ്റി.
നഗരസഭയുടെ താൽക്കാലിക ലൈസൻസുള്ള കടകൾ മാത്രമാണ് തുടരാൻ അനുവദിച്ചത്. ലഹരി ഇടപാടുകൾ നടത്തുന്നുവെന്ന പരാതി ഉയർന്നതും മുന്നറിയിപ്പ് നൽകിയിട്ടും ഒഴിവാകാതിരുന്നതുമായ കടകൾക്കെതിരെയാണ് നടപടി. കടയുടമകൾക്കും അനധികൃതമായി കൊടിമരങ്ങളും ബോർഡുകളും സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികൾക്കും പിഴ ചുമത്തി നോട്ടീസ് നൽകി.
ആറുമാസത്തിനുള്ളിൽ മൂന്നാംതവണയാണ് നഗരസഭയുടെ നേതൃത്വത്തിൽ അവധികൃത തെരുവു കച്ചവട കേന്ദ്രങ്ങൾ നഗരസഭ പൊളിച്ചു നീക്കുന്നത്. വരുംദിവസങ്ങളിലും പരിശോധനകളും നീക്കം ചെയ്യലും തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

