Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഇളമനത്തോട്-കാരിപ്പുഴ...

ഇളമനത്തോട്-കാരിപ്പുഴ തോട് ശുചീകരണം ആരംഭിച്ചു

text_fields
bookmark_border
ഇളമനത്തോട്-കാരിപ്പുഴ തോട് ശുചീകരണം ആരംഭിച്ചു
cancel
camera_alt

ഇ​ള​മ​ന​ത്തോ​ട് - കാ​രി​പ്പു​ഴ തോ​ട് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്നു

ആലങ്ങാട്: നാട്ടുകാരുടെ ഏറെ കാലത്തെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ ഒഴുകി പോകുന്ന ഇളമനത്തോട് - കാരിപ്പുഴ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കരുമാല്ലൂർ പഞ്ചായത്തിലെ പാലക്കലിൽ നിന്ന് തുടങ്ങി ആലങ്ങാട് പഞ്ചായത്തിലെ മാളികംപീടികവഴി കാരിപ്പുഴയിൽ അവസാനിക്കുന്നതാണ് ഇളമനത്തോട്. ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോളി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.എസ്. നിജിത, വാർഡ് മെമ്പർ സുനിൽ തിരുവാലൂർ, എം.ആർ. ഉണ്ണികൃഷ്ണൻ, വി.കെ. അപ്പുക്കുട്ടൻ, ജോബി വാഴച്ചാലിൽ എന്നിവർ സന്ദർശിച്ചു.

കാലവർഷം ശക്തമായതോടെ എളമനത്തോടിലെ നീരൊഴുക്ക് തടസ്സപ്പെടുകയും അങ്ങനെ ഒരു പ്രദേശമാകെ വെള്ളക്കെട്ടിൽ മുങ്ങുന്നതും പതിവ് കാഴ്ചയായിരുന്നു. ഇത് വലിയ ദുരന്തത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കുന്നതിനാണ് ഈ വിഷയം മേഖലയിലെ ജനപ്രതിനിധികൾ മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന്റെ ശ്രദ്ധയിൽപ്പെടുത്തി.

ഇതേ തുടർന്ന് മന്ത്രി കലക്ടറുമായി വിഷയം ചർച്ച ചെയ്യുകയും അടിയന്തരമായി ഇതിന് പരിഹാരം കാണാൻ കലക്ടർക്ക് നിർദേശം നൽകി. ഇതേ തുടർന്ന് നീരൊഴുക്ക് തടസ്സങ്ങൾ ഒഴിവാക്കുന്നതിന് തോടിന്റെ ഇരു ഭാഗങ്ങളിലും ഉള്ള കാട്ടു വള്ളികളും മറ്റ് തടസ്സങ്ങളും ചളി ഉൾപ്പടെ നീക്കാൻ കലക്ടർ നടപടി തുടങ്ങിയത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള പ്രവൃത്തി ഏകദേശം രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.

തുറവുങ്കര- പുളിയാമ്പിളളി റോഡ് തകര്‍ന്നു

ത​ക​ർ​ന്ന തു​റ​വും​ക​ര- പു​ളി​യാ​മ്പി​ള​ളി റോ​ഡ്

കാഞ്ഞൂര്‍: പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ തുറവുങ്കര- പുളിയാമ്പിള്ളി റോഡ് തകര്‍ന്നു. കൊച്ചി വിമാനത്താവളത്തിലേക്ക് ദിനേന നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്. ടാറിങ് തകര്‍ന്ന് രൂപംകൊണ്ട ആഴമുള്ള കുഴികളില്‍ ചളിവെള്ളം കെട്ടികിടക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കുഴികളില്‍ വീണ് അപകടമുണ്ടാകുന്നത് പതിവായതായി പരിസരവാസികള്‍ പറയുന്നു.

ഒട്ടോറിക്ഷകള്‍ ഓട്ടം വിളിച്ചാല്‍ വരാത്ത അവസ്ഥയാണുളളതന്ന് ഗ്രാമവാസികള്‍ പറയുന്നു. എം.സി റോഡിലെ ഗതാഗതക്കുരുക്കില്‍ കാലടി പട്ടണത്തില്‍ പ്രവേശിക്കാതെ വാഹനങ്ങള്‍ വല്ലം-പാറപ്പുറം പാലം വഴി ഈ റോഡിലൂടെയാണ് വിമാനത്താവളത്തില്‍ പോകുന്നത്. അടിയന്തര അറ്റകുറ്റ പണികള്‍ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാവണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaningstartedKochi newsKarippuzha
News Summary - ഇളമനത്തോട്-കാരിപ്പുഴ തോട് ശുചീകരണം ആരംഭിച്ചു
Next Story