Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഇടുക്കിയും ഇടമലയാറും...

ഇടുക്കിയും ഇടമലയാറും തെളിയിച്ചു, അണക്കെട്ടുകൾക്ക്​ പ്രളയവും തടയാം

text_fields
bookmark_border
ഇടുക്കിയും ഇടമലയാറും തെളിയിച്ചു, അണക്കെട്ടുകൾക്ക്​ പ്രളയവും തടയാം
cancel

കൊച്ചി: ഇടുക്കി, ഇടമലയാർ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ തുറന്ന്​ ജലനിരപ്പ്​ നിയന്ത്രിച്ചതിലൂടെ തെളിഞ്ഞത്​ സംസ്ഥാനത്ത്​ പ്രളയസാഹചര്യം നിയന്ത്രിക്കാനും കെ.എസ്​.ഇ.ബി ഡാമുകൾ ഉപയോഗിക്കാമെന്ന വാദം. 2018ലെ പ്രളയത്തിന്​ കാരണം അണക്കെട്ടുകൾ കൈകാര്യം ചെയ്​തതിലെ വീഴ്​ചയാണെന്ന വാദം ഉയർന്നപ്പോൾ പ്രളയനിയന്ത്രണത്തിനല്ല, വൈദ്യുതി ഉൽപാദനത്തിന്​ മാത്രമാണ്​ സംസ്ഥാന​െത്ത അണക്കെട്ടുകൾ എന്ന വിചിത്ര മറുപടിയുമായാണ്​ ഉയർന്ന ഉദ്യോഗസ്ഥർ പ്രതിരോധിച്ചത്​. മൂന്നുവർഷത്തിനുശേഷം കൃത്യമായ മാനദണ്ഡങ്ങളോടെ അണക്കെട്ടുകൾ തുറന്നപ്പോൾ നദീതീരവാസികൾക്ക്​ ആശങ്കക്കുപോലും ഇടനൽകാതെ ജലം ഒഴുക്കിവിട്ടു.

സംസ്ഥാനത്തെ 53 വലിയ അണക്കെട്ടുകളുടെ മൊത്തം സംഭരണശേഷി മൂന്ന്​ ലക്ഷം കോടി ലിറ്റർ ജലമാണ്​. ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ പെരിയാർ നദിയുടെ വാർഷിക ജലമൊഴുക്കി​െൻറ 21.3 ശതമാനവും സംഭരിക്കുന്നതിലൂടെ പ്രളയസാഹചര്യം നിയന്ത്രിക്കുന്നുണ്ട്​.

വ്യാഴാഴ്​ച വൈകീട്ട്​ ഇടമലയാർ അണക്കെട്ടി​ൽ ജലനിരപ്പ്​ 165.50 മീറ്ററിൽ താഴെ എത്തിയതോടെ ബ്ലൂ അലർട്ട്​ പിൻവലിച്ചു.ഭൂതത്താൻകെട്ടാണ്​ കൃഷിക്ക്​ മാത്രമായി ഉപയോഗിക്കുന്ന അണക്കെ​ട്ടെന്ന്​ പരിസ്ഥിതി പ്രവർത്തകൻ ഡോ. സി.എം. ജോയി ചൂണ്ടിക്കാട്ടി. മറ്റെല്ലാ അണക്കെട്ടുകളും വൈദ്യുതി ഉൽപാദനത്തിനൊപ്പം നദിയിലെ ഒഴുക്ക്​ നിലനിർത്താനും കൃഷിക്ക്​ വെള്ളം എത്തിക്കാനും ലക്ഷ്യമിട്ടാണ്​ പ്രവർത്തിക്കേണ്ടത്​. നിലവിൽ റൂം ഫോർ റിവർ എന്ന പദ്ധതിയിലൂടെ പുഴകളിൽ വെള്ളമൊഴുക്ക്​ സുഗമമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്​. പുഴകളിൽ ചളിയും മണലും മറ്റ്​ അവശിഷ്​ടങ്ങളും അടിഞ്ഞുകൂടിയത്​ നീക്കണം. ആവശ്യമായിടത്ത്​ പുലിമുട്ടും തടയണയും നിർമിക്കണം. അതേസമയം, പുഴയുടെ അടിത്തട്ട്​ എത്രയെന്ന്​ കണക്കുകൂട്ടി വേണം മണൽ വാരാൻ. അതിൽ കൂടുതൽ മണൽ എടുക്കില്ലെന്ന്​ ഉറപ്പുവരുത്താനാകുമോയെന്നതാണ്​ പ്രശ്​നമെന്നും അദ്ദേഹം പറഞ്ഞു.കാലവർഷം തീരും മുമ്പ്​ അണക്കെട്ടുകൾ പൂർണ സംഭരണശേഷിയിൽ എത്തിക്കുന്നത്​ ദുരന്തം വിളിച്ചുവരുത്തുന്നതിന്​ തുല്യമാണെന്ന്​ 2018 പ്രളയത്തെ പഠിച്ച സൗത്ത്​ ഏഷ്യ നെറ്റ്​വർക്ക്​ ഓഫ്​ ഡാംസ്​, റിവേഴ്​സ്​ ആൻഡ്​​ പീപ്പിൾ കോഓഡിനേറ്റർ ഹിമാൻഷു തക്കർ ത​െൻറ റിപ്പോർട്ടിൽ വിവരിച്ചിരുന്നു.

2018 ജൂലൈ അവസാനംതന്നെ ഇടുക്കി അണക്കെട്ട്​ പൂർണ സംഭരണശേഷിയിലേക്ക്​ എത്തിയതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വൈദ്യുതോൽപാദനത്തിനും ജലസേചനത്തിനുമൊപ്പം പ്രളയനിയന്ത്രണത്തിനും കഴിയുന്ന തരത്തിൽ അണക്കെട്ടുകൾ ഉപയോഗപ്പെടുത്തണമെന്ന ആവശ്യമാണ്​​ ഉയരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkiIdamalayar dam
News Summary - Idukki and Idamalayar proved that dams can prevent floods
Next Story