Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈബ്രിഡ് കഞ്ചാവ് കടത്ത്: കസ്റ്റംസ് വിയർക്കുന്നു

text_fields
bookmark_border
ഹൈബ്രിഡ് കഞ്ചാവ് കടത്ത്: കസ്റ്റംസ് വിയർക്കുന്നു
cancel

നെടുമ്പാശ്ശേരി: വിമാനത്താവളങ്ങൾ വഴി വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്‌ തടയുന്നതിൽ കസ്റ്റംസ് പരാജയം. മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസയിൽ പോവുന്ന സ്ത്രീകളാണ് കൂടുതലായി ഇത് കേരളത്തിലേക്ക് എത്തിക്കുന്നത്. സ്ക്രീനിങ്ങിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഇവ പാക്ക് ചെയ്യുന്നത്. രഹസ്യവിവരം ലഭിക്കുമ്പോഴാണ് പലപ്പോഴും ബാഗേജുകൾ അഴിച്ച് പരിശോധിക്കുക.

കഴിഞ്ഞ ദിവസം കുന്നുവഴിയിൽ ദമ്പതികളിൽനിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിലും അന്വേഷണം വിദേശത്തേക്ക് നീളുമെന്ന് ഡി.ഐ.ജി യതീഷ് ചന്ദ്ര വെളിപ്പെടുത്തിയിരുന്നു. വിദേശത്തു നിന്നും ദമ്പതികൾക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു നൽകിയവരെക്കുറിച്ച് പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്. ചെറിയ അളവിൽ ഇത് എത്തിച്ചാൽ പോലും വലിയ പ്രതിഫലം ലഭിക്കുമെന്നതിനാലാണ് പലരും ഇതിന് ഇടനിലക്കാരായി മാറുന്നത്. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നവർ ഏറെയും സാമ്പത്തിക ശേഷിയുള്ളവരാണ്. പിടിയിലായ ദമ്പതികളുടെ മൊബൈൽ ഫോണുകളിലേക്ക് നിരന്തരം ബന്ധപ്പെട്ടിരുന്നവരും നിരീക്ഷണത്തിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടിക തയാറാക്കി ഇവർക്ക് ലഹരിയിൽ നിന്ന് മുക്തമാകുന്നതിനുള്ള ചികിത്സ നൽകാനും പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ഡി.ഐ.ജി പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hybrid cannabis smuggling: Customs is sweating
Next Story