Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരൂർ–തുറവൂർ ഉയരപ്പാത; മനുഷ്യാവകാശ കമീഷന്റെ കർശന ഇടപെടൽ

text_fields
bookmark_border
ജില്ല കലക്ടറോടും ദേശീയപാത അതോറിറ്റി ചെയർമാനോടും രണ്ടാംതവണയും റിപ്പോർട്ട് ആവശ്യപ്പെട്ടു
അരൂർ–തുറവൂർ ഉയരപ്പാത; മനുഷ്യാവകാശ കമീഷന്റെ കർശന ഇടപെടൽ
cancel
camera_alt

കോ​ട​ന്തു​രു​ത്ത് പ്ര​ദേ​ശ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ 

എരമല്ലൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണമേഖലയിലെ തുടർച്ചയായ അപകടങ്ങളും സുരക്ഷാവീഴ്ചകളും സംബന്ധിച്ച പരാതിയിൽ ദേശീയ മനുഷ്യാവകാശ കമീഷന്റെ തുടർനടപടി. ജില്ല കലക്ടറോടും ദേശീയപാത അതോറിറ്റി ചെയർമാനോടും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് കമീഷൻ രണ്ടാം തവണയും കത്ത് നൽകി. ഒക്ടോബർ 15നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള തുടർനടപടി രേഖപ്പെടുത്തിയത്.

ദേശീയപാത നിർമാണമേഖലയിലെ അപകടകരമായ റോഡ് സാഹചര്യങ്ങൾ മൂലം 48 പേരെങ്കിലും മരിച്ചതായി ആരോപിച്ച് എഴുപുന്ന റസിഡൻസ് വെൽഫെയർ സൊസൈറ്റി ചെയർമാൻ അഡ്വ. കെ.പി. വിപിൻ കുമാർ, ജനറൽ സെക്രട്ടറി അശ്വപ്രസാദ് എന്നിവർ ചേർന്നു സമർപ്പിച്ച പരാതിയിലാണ് കമീഷന്റെ ഇടപെടൽ. തുറന്നുകിടക്കുന്ന മീഡിയനുകൾ, അപര്യാപ്തമായ തെരുവുവിളക്കുകൾ, അപകടകരമായ ഗതാഗത വഴിതിരിച്ചുവിടലുകൾ, കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും സുരക്ഷാസംവിധാനങ്ങളുടെ അഭാവം തുടങ്ങിയ ഗുരുതര വിഷയങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

പരാതിയിലെ ആരോപണങ്ങൾ ഗൗരവമുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് വിലയിരുത്തിയ കമീഷൻ ജൂലൈ 14 ന് രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല കലക്ടർക്കും ദേശീയപാത അതോറിറ്റി ചെയർമാനും നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നുമാസത്തിനുശേഷം വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

നവംബർ ആറാണ് റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർനടപടിക്കുള്ള പുതിയ സമയപരിധിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയപാത നിർമാണമേഖലയിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന സുരക്ഷാവീഴ്ചകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും അപകടങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തം ഇതോടെ വീണ്ടും ചർച്ചയാകുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Human Rights Commission Acts on Aroor-Thuravoor Road
Next Story