Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകുടിവെള്ളമിങ്ങനെ...

കുടിവെള്ളമിങ്ങനെ കളയല്ലേ...; പരാതി പറഞ്ഞ്​ മടുത്തു

text_fields
bookmark_border
കുടിവെള്ളമിങ്ങനെ കളയല്ലേ...; പരാതി പറഞ്ഞ്​ മടുത്തു
cancel

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യു​ടെ വാ​ർ​ഡി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​രോ​ട് പ​ല​വ​ട്ടം പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ന​ഗ​ര​സ​ഭ​യി​ലെ 43ാം വാ​ർ​ഡി​ലെ (കെ​ന്ന​ഡി​മു​ക്ക്) പാ​റ​ക്കാ​ട്ട് ടെ​മ്പി​ൾ റോ​ഡി​ൽ വ​ള​വി ജ​ങ്​​ഷ​നി​ലാ​ണ് ര​ണ്ടു​മാ​സ​മാ​യി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. ഗ്യാ​സ് പൈ​പ്പ്​​ലൈ​നു വേ​ണ്ടി കു​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്. പി​ന്നീ​ട് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച് ​െറ​സി​ന്‍റ്​​​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും പ​രാ​തി​യു​മാ​യി പ​ല​ത​വ​ണ ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നു. എ​ത്ര​യും​വേ​ഗം ശ​രി​യാ​ക്കാ​മെ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഗ്യാ​സ് ലൈ​ൻ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ചോ​ർ​ച്ച മാ​റ്റു​ന്ന​തി​ന് ക​രാ​റു​കാ​ർ​ക്ക് നേ​ര​തേ​ത ത​ന്നെ പ​ണം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം ര​ണ്ട് ത​വ​ണ തൊ​ഴി​ലാ​ളി​ക​ളെ​ത്തി കു​ഴി​യ​ട​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഇ​നി​യും ചോ​ർ​ച്ച ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​വി​ടെ വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ത്. ശ​ക്ത​മാ​യ മ​ർ​ദ​ത്തി​ൽ എ​ത്തു​ന്ന​തി​നാ​ൽ ധാ​രാ​ളം വെ​ള്ള​മാ​ണ് പാ​ഴാ​കു​ന്ന​ത്. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterwasting
News Summary - How to waste drinking water...; Tired of complaining
Next Story